ഇന്ത്യക്കു 900 പക്ഷേ..!
Tuesday, October 18, 2016 11:28 AM IST
ധർമശാല: ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യമത്സരം ഇന്ത്യൻ ഏകദിന ചരിത്രത്തിൽ നാഴികക്കല്ല് പിന്നിട്ട മത്സരമാണ്. ഈ മത്സരം ഇന്ത്യയുടെ 900–ാമത് ഏകദിനമായിരുന്നു. 888 ഏകദിനമത്സരങ്ങളിൽ കളിച്ചിട്ടുള്ള ഓസ്ട്രേലിയയാണ് രണ്ടാമത്. 866 മത്സരങ്ങളുമായി പാക്കിസ്‌ഥാൻ മൂന്നാമതുണ്ട്.

ഏറ്റവും കൂടുതൽ മത്സരങ്ങളുടെ പട്ടികയിൽ ഒന്നാമതാണെങ്കിലും ജയത്തിന്റെ ശരാശരിയിൽ ഇന്ത്യ നാലമതേ വരൂ. ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും പാക്കിസ്‌ഥാനും കഴിഞ്ഞാണ് ഇന്ത്യയുടെ സ്‌ഥാനം. 900 മത്സരങ്ങളിൽ 455 എണ്ണം മാത്രമാണ് ഇന്ത്യക്കു ജയിക്കാനായത്. 399 മത്സരങ്ങളിൽ തോറ്റു. 39 എണ്ണം ഫലമില്ലാതെ പോയി. ഏഴു മത്സരങ്ങൾ ടൈ ആയി. 474 ഏകദിന മത്സരങ്ങൾ കളിച്ചിട്ടുള്ളതിൽ 122 മത്സരങ്ങളിൽ മാത്രം ജയിച്ചിട്ടുള്ള സിംബാബ്വെയാണ് ഏറ്റവും പിന്നിൽ. 26.83 ശതമാനമാണ് അവരുടെ വിജയനിരക്ക്.


888 മത്സരങ്ങളിൽ 547 മത്സരങ്ങളും ജയിച്ച ഓസ്ട്രേലിയയാണ് വിജയനിരക്കിൽ മുന്നിൽ 64.42 ശതമാനം മത്സരങ്ങളിലും ജയിച്ചു. 564 മത്സരങ്ങൾ കളിച്ചിട്ടുള്ള ദക്ഷിണാഫ്രിക്ക 348 മത്സരങ്ങളിൽ ജയിച്ചു. 64.05 ശതമാനം വിജയനിരക്ക്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.