നെയ്മർ കരാർ പുതുക്കി
നെയ്മർ കരാർ പുതുക്കി
Tuesday, October 18, 2016 11:28 AM IST
ബാഴ്സലോണ: സ്പാനിഷ് ക്ലബ് ബാഴ്സലോണയുമായുള്ള കരാർ അഞ്ചു വർഷത്തേക്കു കൂടി ബ്രസീൽ താരം നെയ്മർ പുതുക്കി. ഇന്നലെയാണ് ഇക്കാര്യം അദ്ദേഹം വ്യക്‌തമാക്കിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് താരം കരാർ പുതുക്കിയത്. സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണയ്ക്കു വേണ്ടി 90 ഗോളുകൾ സൂപ്പർ താരം നേടിയിട്ടുണ്ട്. ആദ്യ വർഷം 20 കോടി യൂറോയും രണ്ടാം വർഷം 22. 2 കോടി യൂറോയും അവസാന മൂന്നു വർഷം 25 കോടി യൂറോവീതവുമാണ് ബാഴ്സലോണ നെയ്മറിനു കരാർ പ്രകാരം നൽകുക. ബാഴ്സയുടെ പ്രതിരോധ താരം ഹാവിയർ മസ്കരാനോയും കരാർ പുതുക്കി. 2019 വരെയാണ് അദ്ദേഹം കരാർ പുതുക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.