ബഹുമാനിക്കാൻ പഠിക്കൂ എന്ന് ഭാജിയോട് അശ്വിൻ
ബഹുമാനിക്കാൻ പഠിക്കൂ എന്ന് ഭാജിയോട് അശ്വിൻ
Monday, October 17, 2016 12:04 PM IST
ചെന്നൈ: ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച രണ്ടു സ്പിന്നർമാർ തമ്മിലുള്ള ട്വിറ്റർ വാക് പോര് തുടരുന്നു. കരിയറിന്റെ തുടക്കത്തിൽ സ്പിന്നിനെ തുണയ്ക്കുന്ന പിച്ചുകൾ ലഭിച്ചിരുന്നെങ്കിൽ തനിക്കും കുംബ്ലെയ്ക്കുമെല്ലാം കൂടുതൽ വിക്കറ്റ് നേടാനാവുമായിരുന്നുവെന്ന് അശ്വിന്റെ പ്രകടനത്തെക്കുറിച്ച് ഭാജി ട്വീറ്റ് ചെയ്തിരുന്നു. ഇതിന് മറുപടിയുമായാണ് അശ്വിൻ രംഗത്തെത്തിയത്.

ഹർഭജൻ സിംഗ് താനടക്കമുള്ള സ്പിന്നർമാക്ക് പ്രചോദനമാണെന്നും 2001ൽ ഓസ്ട്രേലിയയ്ക്കെതിരായ ഹർഭജന്റെ പ്രകടനം കണ്ടാണ് താൻ ഓഫ് സ്പിന്നെറിയാൻ തുടങ്ങിയതെന്നും ചൂണ്ടിക്കാട്ടിയ അശ്വിൻ ഈ തർക്കം അനാരോഗ്യകരമാണെന്നും ട്വിറ്ററിൽ കുറിച്ചു. പരസ്പരം ചെളിവാരിയെറിഞ്ഞതുകൊണ്ട് നമ്മൾ ഒന്നും നേടില്ലെന്നും ബഹുമാനിക്കേണ്ടവരെ ബഹുമാനിക്കണമെന്നും അശ്വിൻ പറയുന്നു.


ഹർഭജന്റെ പരാമർശത്തിനെതിരേ ടെസ്റ്റ് നായകൻ വിരാട് കൊഹ്്ലിയും രംഗത്തെത്തിയിരുന്നു. എത്ര ടേണിംഗ് പിച്ചായാലും നന്നായി പന്തെറിഞ്ഞാലേ വിക്കറ്റ് കിട്ടൂ എന്നായിരുന്നു കൊഹ്്ലിയുടെ മറുപടി. ടേണിംഗ് പിച്ചിൽ മാത്രമല്ല പന്ത് സ്പിൻ ചെയ്യുന്നത്.

സ്പിൻ ചെയ്താൽ മാത്രം പോരാ പന്തിൽ എത്രത്തോളം വൈവിധ്യം കൊണ്ടുവരാൻ കഴിയുന്നുവോ അപ്പോഴേ മികച്ച താരമാകാനാകൂ എന്ന് കോഹ്്ലി കൂട്ടിച്ചേർത്തു. തർക്കങ്ങൾ ഇങ്ങനെ തുടരുകയാണെങ്കിൽ ടീം പരിശീലകൻ അനിൽ കുംബ്ലെ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.