റാഫിഞ്ഞയുടെ ഇരട്ടഗോളിൽ ബാഴ്സ
റാഫിഞ്ഞയുടെ ഇരട്ടഗോളിൽ ബാഴ്സ
Saturday, October 15, 2016 11:54 AM IST
ബാഴ്സലോണ: സ്പാനിഷ് ഫുട്ബോൾ ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ ബാഴ്സലോണ എതിരില്ലാത്ത നാലു ഗോളിനു ഡിപോർട്ടിവ ല കൊരുണയെ തകർത്തു. പരിക്ക് ഭേദമായി തിരിച്ചെത്തിയ ലയണൽ മെസി പകരക്കാനായി ഇറങ്ങി 58–ാം മിനിറ്റിൽ ഗോൾ നേടി. ബാഴ്സയ്ക്കായി റാഫിഞ്ഞ ഇരട്ട ഗോൾ നേടി. 21, 36 മിനിറ്റുകളിലായിരുന്ന ഗോളുകൾ. ഒരു ഗോൾ ലൂയിസ് സുവാരസും (43) നേടി.

റാഫിഞ്ഞയായിരുന്നു മെസിയുടെ സ്‌ഥാനത്ത് മുൻനിരയിൽ. സുവാരസുമായുള്ള ഒത്തിണക്കമുള്ള മുന്നേറ്റത്തിന്റെ ഫലമായാണ് റാഫിഞ്ഞയുടെ ആദ്യ ഗോൾ. ആദ്യ പകുതി പിരിയാൻ ഒമ്പത് മിനിറ്റുകൂടിയുപ്പോൾ റാഫിഞ്ഞ ഒരിക്കൽക്കൂടി റീബൗണ്ട് ഷോട്ട് അനായാസമായി വലയിലാക്കി. ഇതിനുശേഷം നെയ്മറിന്റെ പാസിൽനിന്നും സുവാരസ് ബാഴ്സയുടെ ലീഡ് മൂന്നാക്കി ഉയർത്തി. 55–ാം മിനിറ്റിൽ സെർജിയോ ബുസ്ക്വെറ്റ്സിനു പകരം മെസിയെ ഇറക്കി. ഗോളടിച്ചുകൊണ്ട് മെസി തന്റെ തിരിച്ചുവരവ് ഗംഭീരമാക്കുകയും ചെയ്തു. ജയത്തോടെ ബാഴ്സ രണ്ടാം സ്‌ഥാനത്തെത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.