റൂണി ക്യാപ്റ്റനായി തുടരും
റൂണി ക്യാപ്റ്റനായി തുടരും
Friday, September 30, 2016 12:06 PM IST
ബർലിൻ: ഇംഗ്ലണ്ട് ഫുട്ബോൾ ടീം ക്യാപ്റ്റനായി വെയ്ൻ റൂണി തുടരും. ടീമിന്റെ താത്കാലിക മാനേജർ ഗാരെത്ത് സൗത്ത്സേറ്റ് അറിയിച്ചതാണ് ഇക്കാര്യം. ഇംഗ്ലണ്ടിന്റെ പരിശീലക സ്‌ഥാനത്തുനിന്നു സാം അല്ലാർഡിസ് മാറിയതിനെ തുടർന്നാണ് ഗാരെത്ത് ടീമിന്റെ താത്കാലിക പരിശീലകനായി ചുമതലയേറ്റത്. അണ്ടർ 21ന്റെ മാനേജർ സ്‌ഥാനത്തു നിന്നുമാണ് ഗാരെത്ത് സീനിയർ ടീമിന്റെ മാനേജരായി എത്തിയത്. 30 കാരനായ റൂണിയുടെ നായകത്വത്തിൽ ഇംഗ്ലണ്ട് ടീം ഇപ്പോഴും കരുത്തരാണെന്ന് ഗാരെത്ത് അവകാശപ്പെട്ടു. അടുത്ത ലോകകപ്പിലേയ്ക്കുള്ള യോഗ്യതാ മൽസരത്തിനുള്ള ടീമിനെയും ഗാരെത്ത് പ്രഖ്യാപിച്ചു.

ജോസ് കുമ്പിളുവേലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.