അണ്ടണ്ടർ 18 ഏഷ്യകപ്പ് ഹോക്കി: ഇന്ത്യ ജേതാക്കൾ
അണ്ടണ്ടർ 18 ഏഷ്യകപ്പ് ഹോക്കി: ഇന്ത്യ ജേതാക്കൾ
Friday, September 30, 2016 12:06 PM IST
ധാക്കാ: പാക്കിസ്‌ഥാനെ സെമി ഫൈനലിൽ പരാജയപ്പെടുത്തിയതിന്റെ ഊർജവുമായി അണ്ടണ്ടർ 18 ഏഷ്യകപ്പ് ഹോക്കി ഫൈനലിലിറങ്ങിയ ഇന്ത്യയുടെ ആൺകുട്ടികൾ ആതിഥേയരായ ബംഗ്ലാദേശിനെ 5–4ന് തോൽപ്പിച്ചു. ഇരുഭാഗത്തുനിന്നും അത്യുജ്‌ജല പോരാട്ടമാണ് ഉണ്ടണ്ടായത്. അവസാന മിനിറ്റുകളിൽ ബംഗ്ലാദേശിന്റെ ആക്രമണങ്ങളെ ചെറുത്ത് ഇന്ത്യ കപ്പ് സ്വന്തമാക്കി. കളി തീരാൻ 20 സെക്കൻഡ് ഉള്ളപ്പോഴായിരുന്നു ഇന്ത്യ വിജയം ഉറപ്പിച്ച ഗോൾ നേടിയത്. ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തിൽ ഇന്ത്യയെ ബംഗ്ലാദേശ് 5–4ന് തോൽപ്പിച്ചിരുന്നു. ഫൈനലിൽ ഇതേ ബംഗ്ലാദേശിനെ തോൽപ്പിച്ച് ഇന്ത്യ പകരംവീട്ടി. ആദ്യ പകുതി 1–1ന് സമനില പാലിച്ചു. രണ്ടണ്ടാം പകുതിയിൽ മത്സരം കൂടുതൽ മനോഹരമായി. ഇന്ത്യ 3–2ന് ലീഡ് നേടിയിരുന്നു. അധികം വൈകാതെ ബംഗ്ലാദേശ് സമനില പിടിച്ചു. ഇന്ത്യ വീണ്ടണ്ടും ലീഡ് നേടി. തളരാൻ കൂട്ടാക്കാതിരുന്ന ആതിഥേയർ സമനിലയും കണ്ടെണ്ടത്തി. കളി തീരാൻ 20 സെക്കൻഡ് ബാക്കിയിരിക്കേ ഇന്ത്യയുടെ ചുണക്കുട്ടികൾ കിരീടം ഉറപ്പിച്ച് വല കുലുക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.