പാക്കിസ്‌ഥാനെ തോൽപ്പിച്ച് ഇന്ത്യ
പാക്കിസ്‌ഥാനെ തോൽപ്പിച്ച് ഇന്ത്യ
Thursday, September 29, 2016 12:01 PM IST
ധാക്ക: അതിർത്തിയിൽ ഇന്ത്യൻ സൈന്യം പാക് ഭീകരർക്കെതിരേ ആക്രമണം നടത്തിയപ്പോൾ അണ്ടർ—18 ഏഷ്യാകപ്പ് ഹോക്കി സെമിഫൈനലിൽ ഇന്ത്യൻ കുട്ടികൾ പാക്കിസ്ഥാനെ നിലംപരിശാക്കി. ഒന്നിനെതിരേ മൂന്ന് ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ വിജയം. ഫൈനലിൽ അയൽക്കാരായ ബംഗ്ലാദേശാണ് ഇന്ത്യൻ കുട്ടിക്കൂട്ടത്തിന്റെ എതിരാളികൾ.

തുടക്കം മുതൽ ആക്രമിച്ച് കളിച്ച ഇന്ത്യൻ കുട്ടികൾ ആദ്യം തന്നെ ലീഡ് നേടി. ഇടവേളയ്ക്ക് പിരിയുമ്പോൾ രണ്ടു ഗോളിന് മുന്നിലായിരുന്നു ഇന്ത്യ. രണ്ടാം പകുതിയിൽ മൂന്നാം ഗോളും നേടി മത്സരത്തിൽ വ്യക്തമായ ആധിപത്യം പുലർത്തിയാണ് ഇന്ത്യൻ കുട്ടികൾ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. അവസാന 10 മിനിറ്റിനിടെയാണ് പാക്കിസ്‌ഥാൻ ആശ്വാസ ഗോൾ നേടിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.