പ്രണവ് പ്രിൻസും ആൻ മരിയയും നയിക്കും
പ്രണവ് പ്രിൻസും ആൻ മരിയയും നയിക്കും
Wednesday, September 28, 2016 12:07 PM IST
കോട്ടയം: 43–മത് ദേശീയ സബ് ജൂണിയർ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിനുള്ള കേരളത്തിന്റെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെ ടീമുകളെ പ്രണവ് പ്രിൻസും ആൻ മരിയ സക്കറിയയും നയിക്കും. ഒക്ടോബർ ഒന്നു മുതൽ ഏഴു വരെ ഹൈദരാബാദിലെ ലാൽ ബഹാദുർ ശാസ്ത്രി സ്റ്റേഡിയം കോപ്ലക്സിലാണ് മത്സരം നടക്കുന്നത്. പ്രണവ് തിരുവനന്തപുരം സെന്റ് ജോസഫ്സ് എച്ച്എസ്എസ് വിദ്യാർഥിയാണ്. ആൻ മരിയ കോട്ടയം മൗണ്ട് കാർമൽ എച്ച്എസ്എസ് വിദ്യാർഥിയാണ്. എറണാകുളത്തുനിന്നുള്ള പ്രേംകുമാറാണ് ആൺകുട്ടികളുടെ ടീമിന്റെ പരിശീലകൻ. തിരുവനന്തപുരത്തുനിന്നള്ള അജിത് എ.ആർ. ആണു പെൺകുട്ടികളുടെ ടീമിനെ പരിശീലിപ്പിക്കുക. കെ.ഒ. ഉമ്മനും റാണി മോളുമാണുയഥാക്രമം ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ടീമിന്റെ മാനേജർമാർ.


ആൺകുട്ടികൾ– പ്രണവ് പ്രിൻസ്, ജേസൺ രാജൻ (തിരുവനന്തപുരം), സയൻ മുഹമ്മദ് കെ.എസ്. സച്ചിൻ കോശി ചെറിയാൻ, തോമസ് സക്കറിയ (എല്ലാവരും എറണാകുളം), പോൾ തോമസ്, അക്ഷയ് കുമാർ വി.എ., അഭിനവ് സി.കെ. (എല്ലാവരും തൃശൂർ), നിഥിൻ ബേബി (കോഴിക്കോട്), ജോസഫ് റോജി (കോട്ടയം), ശ്രീഹരി വിജയൻ ( പത്തനംതിട്ട), ഗോവിന്ദ് മനോജ് (കൊല്ലം)

പെൺകുട്ടികൾ– ആൻ മേരി സക്കറിയ, ആകാശ തങ്കം സാജൻ, സ്വപ്ന മരിൻ ലിജു (എല്ലാവരും കോട്ടയം), ജയശ്രീ ആർ., അഭിരാമി ആർ., ഗൗരി യു.എസ്. (എല്ലാവരും തിരുവനന്തപുരം), അലീന ആന്റണി, അഞ്ജാന പോൾ, സഞ്ജന എസ് (തൃശൂർ), സാരംഗി (എറണാകുളം), അവന്തിക ബിജു (കോഴിക്കോട്), ജാനു സുനിൽ (ആലപ്പുഴ)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.