സിന്ധുവിന് 50 കോടിയുടെ കരാർ!
സിന്ധുവിന് 50 കോടിയുടെ കരാർ!
Tuesday, September 27, 2016 11:29 AM IST
ന്യൂഡൽഹി: റിയോ ഒളിമ്പിക്സ് വെള്ളി മെഡൽ നേട്ടത്തിലൂടെ രാജ്യത്തിന് അഭിമാനമായി മാറിയ ബാഡ്മിന്റൺ താരം പി.വി. സിന്ധു പ്രമുഖ സ്പോർട്സ് മാനേജ്മെന്റ് കമ്പനിയുമായി 50 കോടി രൂപയുടെ കരാറിൽ ഒപ്പിട്ടതായി റിപ്പോർട്ട്. സ്പോർട്സ് മാർക്കറ്റിംഗ് ആൻഡ് ലൈസൻസിംഗ് രംഗത്ത് പ്രവർത്തിക്കുന്ന ബേസ്ലൈൻ ഗ്രൂപ്പുമായിട്ട് മൂന്നു വർഷത്തെ കരാർ ഒപ്പിട്ടെന്നാണ് വിവരം.

കരാറിലൂടെ ക്രിക്കറ്റ് കളിക്കാരനല്ലാത്തൊരു കായിക താരം നേടുന്ന ഏറ്റവും ഉയർന്ന തുകയാണിത്. ക്രിക്കറ്റ് താരങ്ങൾക്കു പോലും കൈയെത്തിപ്പിടിക്കാനാവാത്തത്ര തുകയാണിത്. എന്നാൽ, കരാറുമായി ബന്ധപ്പെട്ട് താരമോ കമ്പനിയോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.


ഒളിമ്പിക്സ് മെഡൽ നേട്ടത്തിന് പിന്നാലെ ഇന്ത്യയിലെത്തിയ സിന്ധുവിന് കൈനിറകെ സമ്മാനങ്ങളും പാരിതോഷികങ്ങളും ലഭിച്ചിരുന്നു. ഇതിനിടെ നിരവധി കമ്പനികൾ സമീപിച്ചിരുന്നെങ്കിലും സിന്ധു കരാർ ഒപ്പിട്ടിരുന്നില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.