ദേശീയ ഓപ്പൺ അത്ലറ്റിക്സ് ഇന്നു മുതൽ
Monday, September 26, 2016 10:27 AM IST
ലക്നോ: അമ്പത്തിയാറാമത് ദേശീയ ഓപ്പൺ സീനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പിന് ഇന്നു തുടക്കം. ഒളിമ്പിക്സിൽ പങ്കെടുത്ത ഒട്ടുമിക്ക അത്ലറ്റുകളും പങ്കെടുക്കുന്ന ചാമ്പ്യൻഷിപ്പിൻ കേരളത്തെ പ്രതിനിധീകരിച്ച് 42 പേർ ട്രാക്കിലും ഫീൽഡിലുമായിറങ്ങും. ഇതിൽ 26 വനിതകളും 16 പുരുഷന്മാരുമുണ്ട്. ആദ്യദിനം ആറു ഫൈനലുകളാണ് നടക്കുന്നത്. രാവിലെ ആറിനു വനിതകളുടെ 5000 മീറ്ററും 6.30ന് പുരുഷന്മാരുടെ 5000 മീറ്ററും നടക്കും. വൈകുന്നേരം 3.30ന് വനിതകളുടെ ലോംഗ്ജംപിലും നാലിന് വനിതകളുടെ ഹൈജംപിലും ഫൈനലുകൾ നടക്കും. പുരുഷന്മാരുടെ ഷോട്ട്പുട്ട്, വനിതകളുടെ ഹാമർ ത്രോ എന്നീയിനങ്ങളുടെയും ഫൈനൽ ഇന്നു നടക്കും. മീറ്റ് 30നു സമാപിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.