പാക്കിസ്‌ഥാനു പരമ്പര
പാക്കിസ്‌ഥാനു പരമ്പര
Sunday, September 25, 2016 11:11 AM IST
ദുബായ്: വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്റി–20 പരമ്പര പാക്കിസ്‌ഥാന്. രണ്ടാം മത്സരത്തിൽ 16 റൺസിനാണ് വിൻഡീസിനെ പാക്കിസ്‌ഥാൻ പരാജയപ്പെടുത്തിയത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ പാക്കിസ്‌ഥാൻ 2–0ന് മുന്നിലെത്തി.

ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ പാക്കിസ്‌ഥാൻ 20 ഓവറിൽ നാല് വിക്കറ്റ് നഷ്‌ടത്തിൽ 160 റൺസെടുത്തു. 40 റൺസെടുത്ത ഖാലിദ് ലത്തീഫും പുറത്താകാതെ 46 റൺസെടുത്ത സർഫ്രാസ് അഹമ്മദുമാണ് പാക് ബാറ്റിംഗ് നിരയിൽ തിളങ്ങിയത്. ഷോയ്ബ് മാലി 37 റൺസും എടുത്തു.


മറുപടി ബാറ്റിംഗിനിറങ്ങിയ വിൻഡീസിന് 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്‌ടത്തിൽ 144 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 30 റൺസെടുത്ത സുനിൽ നരെയ്നാണ് വിൻഡീസ് ടോപ് സ്കോറർ. ബ്രാവോയും പൊളാർഡും 18 റൺസ് വീതമെടുത്തു. മൂന്ന് റൺസ് വീതം വീഴ്ത്തിയ സുഹൈൽ തൻവീറും ഹസൻ അലിയുമാണ് പാക് ബൗളിംഗ് നിരയിൽ തിളങ്ങിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.