മെസിയില്ലാതെ ബാഴ്സലോണ
മെസിയില്ലാതെ ബാഴ്സലോണ
Saturday, September 24, 2016 11:36 AM IST
ബാഴ്സലോണ: സ്പാനിഷ് ലീഗിൽ സൂപ്പർ താരം ലയണൽ മെസിയുടെ അഭാവത്തിലും ബാഴ്സലോണയ്ക്കു കൂറ്റൻ വിജയം. സ്പോർട്ടിംഗ് ഗിജോണിനെ ഏകപക്ഷീയമായ അഞ്ചു ഗോളിനാണ് ബാഴ്സ തകർത്തത്. മെസി ഇല്ലാതെവന്നപ്പോൾ ഉത്തരവാദിത്വം ഏറ്റെടുത്ത ബ്രസീൽ സൂപ്പർ താരം നെയ്മറുടെ ഇരട്ടഗോളാണ് ബാഴ്സയുടെ വിജയത്തിൽ ശ്രദ്ധയാകർഷിച്ചത്. 81, 88 മിനിറ്റുകളിലായിരുന്നു നെയ്മറുടെ ഗോളുകൾ. 29–ാം മിനിറ്റിൽ ലൂയിസ് സുവാരസിലൂടെ മുന്നിലെത്തിയ ബാഴ്സലോണയുടെ ലീഡ് 32–ാം മിനിറ്റിൽ റഫീഞ്ഞയിലൂടെ ഉയർന്നു. 85–ാം മിനിറ്റിൽ അർഡ ടുറാൻ ബാഴ്സയുടെ പട്ടിക പൂർത്തിയാക്കി.


മറ്റു മത്സരങ്ങളിൽ ഐയ്ബർ റയൽ സോസിഡാഡിനെയും (2–0) റയൽ ബെറ്റിസ് മലാഗയെയും (1–0) പരാജയപ്പെടുത്തി. അഞ്ചു മത്സരങ്ങളിൽനിന്ന് 13 പോയിന്റുള്ള റയൽ മാഡ്രിഡാണ് പോയിന്റ് നിലയിൽ മുന്നിൽ 11 പോയിന്റുള്ള സെവിയ്യ രണ്ടാമതും 10 പോയിന്റുള്ള ബാഴ്സ മൂന്നാമതുമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.