സാനിയ സഖ്യത്തിനു കിരീടം
സാനിയ സഖ്യത്തിനു കിരീടം
Saturday, September 24, 2016 11:36 AM IST
ടോക്കിയോ: ഹിംഗിസിനെ വേർപിരിഞ്ഞ ശേഷം പുതിയ കൂട്ടുകാരിക്കൊപ്പവും വനിതാ ഡബിൾസിൽ ഇന്ത്യയുടെ സാനിയ മിർസ കിരീടവേട്ട തുടരുന്നു. പാൻ പസഫിക് ഓപ്പൺ ടെന്നീസിൽ സാനിയ മിർസ– ചെക് റിപ്പബ്ലിക്കിന്റെ ബാർബറ സ്ട്രൈക്കോവ സഖ്യത്തിനു കിരീടം. ചൈനയുടെ ചെൻ ലിയാംഗ് – സാവോസുവാൻ യാംഗ് സഖ്യത്തെ നേരിട്ടുള്ള സെറ്റുകൾക്കു പരാജയപ്പെടുത്തിയാണ് സാനിയ സഖ്യം കിരീടം ചൂടിയത്. സ്കോർ 6–1, 6–1. കേവലം 51 മിനിറ്റിനുള്ളിലായിരുന്നു സാനിയ സഖ്യത്തിന്റെ വിജയം. സെമിയിൽ കാനഡയുടെ ഗബ്രിയേല – സ്പെയിനിന്റെ മരിയ സഖ്യത്തെ തോൽപ്പിച്ചിരുന്നു. നേരത്തെ സിൻസിനാറ്റി ഓപ്പണിലും സാനിയ– ബാർബറ സഖ്യം കിരീടം ചൂടിയിരുന്നു. അതേസയമയം, ഇരുവരും ഒന്നിച്ചുകളിച്ച ആദ്യ ഗ്രാൻഡ്സ്്ലാം ടൂർണമെന്റായ യുഎസ് ഓപ്പണിൽ ക്വാർട്ടറിൽ പുറത്താകാനായിരുന്നു വിധി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.