പാക്കിസ്‌ഥാനുമായി ഇനി ക്രിക്കറ്റ് പരമ്പരയില്ലെന്ന് അനുരാഗ് ഠാക്കൂർ
പാക്കിസ്‌ഥാനുമായി ഇനി ക്രിക്കറ്റ് പരമ്പരയില്ലെന്ന്  അനുരാഗ് ഠാക്കൂർ
Friday, September 23, 2016 11:51 AM IST
കോഴിക്കോട്: ഇന്ത്യൻ സൈനികരുടെ ജീവനേക്കാൾ വലുതല്ല ക്രിക്കറ്റെന്നു ബിജെപി എംപിയും ബിസിസിഐ അധ്യക്ഷനുമായ അനുരാഗ് ഠാക്കൂർ. ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്‌ഥാനുമായി ഇനി ക്രിക്കറ്റ് പരമ്പര കളിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഈ വർഷം പാക്കിസ്‌ഥാനുമായി ക്രിക്കറ്റ് മത്സരങ്ങളൊന്നുമില്ല. ഇനി ഷെഡ്യൂൾ ചെയ്താലും അതിന് ബിസിസിഐ തയാറാകില്ല. ബിജെപി ദേശീയ നിർവാഹകസമിതിയിൽ പങ്കെടുക്കാൻ കോഴിക്കാട്ട് എത്തിയതായിരുന്നു അദ്ദേഹം.


പാക്കിസ്‌ഥാന്റെ ഭീകരമുഖം ലോകത്തിനു മുന്നിൽ തുറന്നുകാണിക്കുന്നതിൽ ഇന്ത്യ വിജയിച്ചിട്ടുണ്ട്. മറിച്ചുള്ള പ്രചാരണങ്ങൾ ശരിയല്ല. ഉറിയിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.