പാക്കിസ്‌ഥാനുമായി ക്രിക്കറ്റ് കളിക്കാനില്ലെന്ന് ബിസിസിഐ
പാക്കിസ്‌ഥാനുമായി ക്രിക്കറ്റ് കളിക്കാനില്ലെന്ന് ബിസിസിഐ
Friday, September 23, 2016 6:20 AM IST
മുംബൈ: പാക്കിസ്‌ഥാനുമായി ക്രിക്കറ്റ് കളിക്കാനില്ലെന്ന് ബിസിസിഐ. ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് ബിസിസിഐ പ്രസിഡന്റ് അനുരാഗ് ഠാക്കൂർ അറിയിച്ചു. പാക്കിസ്‌ഥാൻ ഭീകരതയെ പിന്തുണക്കുകയാണ് ചെയ്യുന്നത്. പാക്കിസ്‌ഥാന്റെ ഭീകരമുഖം ലോകത്തിനു മുന്നിൽ തുറന്നു കാണിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നും ഠാക്കൂർ പറഞ്ഞു.

ഇന്ത്യൻ സൈനികരുടെ ജീവനേക്കാൾ വലുതല്ല ക്രിക്കറ്റ്. നിലവിലെ സാഹചര്യത്തിൽ പാക്കിസ്‌ഥാനുമായി ക്രിക്കറ്റ് കളിക്കുന്നത് സംബന്ധിച്ച ചോദ്യം തന്നെ ഉദിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉറി സൈനിക ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചത് പാക്കിസ്‌ഥാനാണെന്ന് വ്യക്‌തമായിരിക്കേ, പാക്കിസ്‌ഥാനുമായി ഒരു തരത്തിലും സൗഹൃദം പാടില്ല എന്നതിന്റെ സൂചനയാണ് ഇപ്പോഴത്തേ ഈ തീരുമാനമെന്നും റിപ്പോർട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.