ചരിത്രം രചിച്ച് ബംഗളൂരു എഎഫ്സി കപ്പ് സെമിയിൽ
Wednesday, September 21, 2016 12:06 PM IST
ബംഗളൂരു: സിംഗപ്പൂർ ക്ലബ്ബ് താംബിയൻ റോവേഴ്സിനെ രണ്ടാം പാദത്തിൽ സമനിലയിൽ തളച്ച് ബംഗളൂരു എഫ്സി എഎഫ്സി കപ്പിന്റെ സെമിയിൽ. ആദ്യപാദത്തിൽ 1–0ന് ബംഗളൂരു വിജയിച്ചിരുന്നു. ചരിത്രത്തിൽ ഇതു മൂന്നാം തവണ മാത്രമാണ് ഒരു ഇന്ത്യൻ ക്ലബ് എഎഫ്സി കപ്പ് സെമിയിൽ കടക്കുന്നത്. ബംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന രണ്ടാംപാദ പോരാട്ടത്തിൽ മികച്ച പ്രതിരോധം തീർത്താണ് ബംഗളൂരു സമനില പിടിച്ചത്. ആദ്യപാദത്തിൽ മലയാളി താരം സി.കെ. വിനീത് നേടിയ ഗോളിലൂടെയാണ് ബംഗളൂരു വിജയിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.