പി.വി. സിന്ധുവിനും സാക്ഷിക്കും കാഷ് അവാർഡ്
പി.വി. സിന്ധുവിനും സാക്ഷിക്കും കാഷ് അവാർഡ്
Wednesday, September 21, 2016 12:06 PM IST
തിരുവനന്തപുരം: റിയോ ഒളിമ്പിക്സിൽ മെഡൽ നേടിയ കായികതാരങ്ങളെയും പരിശീലകരെയും കാഷ് അവാർഡ് നൽകി ആദരിക്കുന്നു. വെള്ളിമെഡൽ നേടിയ ബാഡ്മിന്റൺ താരം പി.വി. സിന്ധുവിനും വെങ്കലമെഡൽ നേടിയ ഗുസ്തിതാരം സാക്ഷി മാലിക്കിനും ഇവരുടെ പരിശീലകരായ പുല്ലേല ഗോപിചന്ദ്, മന്ദീപ് എന്നിവർക്കുമാണ് ആദരവ് നൽകുന്നത്. നാളെ രാവിലെ 11 ന് കോട്ടൺഹിൽ ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡുകൾ വിതരണം ചെയ്യും.

വെള്ളി മെഡൽ നേടിയ പി.വി. സിന്ധുവിന് 50 ലക്ഷം രൂപയും, വെങ്കലമെഡൽ ജേതാവായ സാക്ഷിമാലിക്കിന് 25 ലക്ഷം രൂപയുമാണ് അവാർഡ്. പരിശീലകർക്ക് യഥാക്രമം 10ലക്ഷം, അഞ്ചു ലക്ഷം രൂപയും അവാർഡ് ലഭിക്കും. കേരള സംസ്‌ഥാന സ്പോർട്സ് കൗൺസിലും ഡയറക്ടറേറ്റ് ഓഫ് സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സും സംയുക്‌തമായി സംഘടിപ്പിക്കുന്ന ചടങ്ങിൽ കാഷ് അവാർഡുകൾ സ്പോൺസർ ചെയ്തിരിക്കുന്നത് ഓട്ടോബാൻ കാർ റെന്റൽ മാനേജിംഗ് ഡയറക്ടർ മുക്കാട്ട് സെബാസ്റ്റ്യനാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.