ഇഷാന്തിനു ചിക്കുൻഗുനിയ, ടീം ഇന്ത്യ ഭീതിയിൽ
ഇഷാന്തിനു ചിക്കുൻഗുനിയ, ടീം ഇന്ത്യ ഭീതിയിൽ
Tuesday, September 20, 2016 11:59 AM IST
കാൺപുർ: ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ അഞ്ഞൂറാം ടെസ്റ്റിന് കളമൊരുങ്ങുമ്പോൾ ഭീഷണിയായി ചിക്കുൻ ഗുനിയ. ഉത്തരേന്ത്യയിൽ പടർന്നു പിടിച്ചിരിക്കുന്ന ചിക്കുൻഗുനിയ ടീമംഗങ്ങളെ ബാധിക്കുമോ എന്ന ആശങ്കയിലാണ്

ന്യൂസിലൻഡിനെതിരെ ടെസ്റ്റ് പരമ്പര നാളെ തുടങ്ങാനിരിക്കെ ഇന്ത്യൻ പേസ് ബൗളർ ഇഷാന്ത് ശർമ ഒന്നാം ടെസ്റ്റിൽ നിന്നും പുറത്തായിരിക്കുകയാണ്്. ചിക്കുൻ ഗുനിയ പിടിപെട്ട ഇഷാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗമുക്‌തമാകാത്തതിനെത്തുടർന്ന് ആദ്യ ടെസ്റ്റിൽനിന്ന് ഇഷാന്തിനെ ഒഴിവാക്കുകയായിരുന്നു. ഇതോടെ ചരിത്രം കുറിക്കുന്ന ടെസ്റ്റിൽ ഇഷാന്തിന് കളിക്കാനാവില്ല. ഇഷാന്തില്ലാതെ ഇറങ്ങുന്ന ഇന്ത്യക്ക് അതു തിരിച്ചടിയാകും.

രോഗം പൂർണമായി മാറിയില്ലെങ്കിൽ പരമ്പരയിലെ രണ്ടാമത്തെ മത്സരവും ഇഷാന്തിന് നഷ്‌ടമാകും.

ഇന്ത്യൻ പരിശീലകൻ അനിൽ കുംബ്ലെ ഇന്നലെ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇഷാന്തിനു ചിക്കുൻ ഗുനിയ പിടിപെട്ട കാര്യം അറിയിച്ചത്. കാൺപൂരിലെ ഗ്രീൻ പാർക്ക് സ്റ്റേഡിയത്തിലാണ് ഒന്നാം ടെസ്റ്റ് നടക്കുന്നത്. ഇശാന്ത് ശർമയ്ക്ക് പകരം മറ്റ് താരങ്ങളെയൊന്നും ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. കാൺപുരിലെ പിച്ച് പേസ് ബൗളിംഗിനെ തുണയ്ക്കുന്നതാണെന്ന് ക്യുറേറ്റർ വ്യക്‌തമാക്കിയ പശ്ചാത്തലത്തിൽ ഇഷാന്തിന്റെ അഭാവം ഇന്ത്യക്കു തിരിച്ചടിയാണ്.


ഇതോടെ ഭുവനേശ്വർ കുമാറും മുഹമ്മദ് ഷാമിയുമായിരിക്കും ഒന്നാം ടെസ്റ്റിൽ ഇന്ത്യക്കായി പന്തെറിയുന്ന പേസ് ബൗളർമാർ. ഉമേഷ് യാദവ് ആദ്യ ഇലവനിൽ ഉൾപ്പെട്ടേക്കില്ല.

കഴിഞ്ഞ ഒന്നര വർഷമായി ഇന്ത്യൻ ടെസ്റ്റ് ടീമിലെ സ്‌ഥിരസാന്നിധ്യമായിരുന്ന ഇഷാന്ത് 72 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 209 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്. അതേസമയം, ന്യൂസിലൻഡ് നിരയെയും പരിക്ക് അലട്ടുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.