യുവ ബൗളർമാരെ കണ്ടെത്താൻ സെലക്ഷൻ ട്രയൽസ്
Tuesday, September 20, 2016 11:59 AM IST
തിരുവനന്തപുരം : യുവ ഫാസ്റ്റ്, സ്പിൻ ബൗളർമാരെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ കെസിഎ– ഐഡിബിഐ ഫെഡറൽ ബൗളിംഗ് ഫൗണ്ടേഷൻ ഓപ്പൺ സെലക്ഷൻ ട്രയൽസ് സംഘടിപ്പിക്കുന്നു. 17നും 21നും ഇടക്ക് പ്രായമുള്ള ആൺകുട്ടികൾക്കാണ് അവസരം. ഫാസ്റ്റ് ബൗളർമാർക്കും സ്പിന്നർമാർക്കും പങ്കെടുക്കാം.

ആദ്യ റൗണ്ടിൽ കണ്ണൂർ, കാസർഗോഡ്, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലക്കാർക്ക് 23ന് തലശേരി കോണാർവയൽ ഗ്രൗണ്ടിലാണ് ട്രയൽസ് നടത്തുക. 24 ന് തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, കോട്ടയം, ആലപ്പുഴ ജില്ലക്കാർക്കായി ആലപ്പുഴ എസ്ഡി കോളജ് ഗ്രൗണ്ടിൽ ട്രയൽസ് നടക്കും. 24ന് എറണാകുളം, ഇടുക്കി, തൃശൂർ , പാലക്കാട് ജില്ലക്കാർക്കായി എറണാകുളം സെന്റ് പോൾസ് കോളേജ് ഗ്രൗണ്ടിലും ട്രയൽസ് നടക്കും. ട്രയൽസിനെത്തുന്നവർ രാവിലെ എട്ടിനു മുൻപായി റിപ്പോർട്ട് ചെയ്യണം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 25 ന് ആലപ്പുഴ എസ്ഡി കോളജ് ഗ്രൗണ്ടിൽ അവസാനവട്ട ട്രയൽസ് നടക്കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.