ബ്ലാസ്റ്റേഴ്സ് കോൽക്കത്തയിൽ പരിശീലനത്തിൽ
ബ്ലാസ്റ്റേഴ്സ് കോൽക്കത്തയിൽ പരിശീലനത്തിൽ
Tuesday, September 20, 2016 11:59 AM IST
കോൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗ് മൂന്നാം സീസണ് ഒരുങ്ങുന്ന കേരളത്തിന്റെ പ്രിയ ടീം കോൽക്കത്തയിൽ പരിശീലനമാരംഭിച്ചു. ബാങ്കോക്കിലെ രണ്ടാഴ്ചത്തെ പരിശീലനത്തിനു ശേഷമാണ് ടീം കോൽക്കത്തയിലെത്തിയത്. ഇവിടെനിന്ന് ടീം നേരിട്ട് ഗോഹട്ടിക്കു പോകും. ഒക്ടോബർ ഒന്നിന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരേയാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യമത്സരം. ഇതുതന്നെയാണ് സീസൺ മൂന്നിലെ ഉദ്ഘാടന മത്സരവും.

മോഹൻ ബഗാൻ ക്ലബിന്റെ പരിശീലന സൗകര്യങ്ങളാണു ബ്ലാസ്റ്റേഴ്സ് ഉപയോഗപ്പെടുത്തുന്നത്. ടീം മാനേജ്മെന്റിന്റെ താത്പര്യപ്രകാരമാണത്രേ ബ്ലാസ്റ്റേഴ്സ് കോൽക്കത്തയിൽ പരിശീലനം നടത്തുന്നത്.


നേരത്തെ തായ്ലൻഡ് പര്യടനം വിജയകരമായിട്ടാണ് കേരള ടീം പൂർത്തിയാക്കിയത്. പരിശീലനത്തിനിടെ കളിച്ച മൂന്ന് സന്നാഹ മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ ബ്ലാസ്റ്റേഴ്സ് വിജയിച്ചപ്പോൾ ഒന്നിൽ ഗോൾ രഹിത സമനില വഴങ്ങി.തായ്ലൻഡിലെ മൂന്നാം നിര ക്ലബ്ബുകളുമായാണ് ബ്ലാസ്റ്റേഴ്സ് കളിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.