ഇന്ത്യ *500; കാൺപുരിൽ ഇന്ത്യയുടെ 500–ാം ടെസ്റ്റ്
ഇന്ത്യ *500; കാൺപുരിൽ ഇന്ത്യയുടെ 500–ാം ടെസ്റ്റ്
Monday, September 19, 2016 11:36 AM IST
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് മറ്റൊരു നാഴികക്കല്ല് പിന്നിടാനൊരുങ്ങുകയാണ്. ന്യൂസിലൻഡിനെതിരേ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യമത്സരം ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലെ അഞ്ഞൂറാമത്തെ മത്സരമാണ്. 22ന് കാൺപുരിലാണ് ടെസ്റ്റ്. എന്നാൽ, 500–ാം ടെസ്റ്റ് ഇന്ത്യയിലെ ചരിത്രപ്രസിദ്ധമായ ഈഡൻ ഗാർഡൻസ് കോൽക്കത്ത, വാങ്കഡെ സ്റ്റേഡിയം മുംബൈ, ചിദംബരം സ്റ്റേഡിയം ചെന്നൈ, ഫിറോസ് ഷാ കോട്ല ന്യൂഡൽഹി തുടങ്ങിയ സ്‌ഥലങ്ങളിലെവിടെയെങ്കിലും വേണം എന്ന ആവശ്യ വും ഉയർന്നിരുന്നു. ഇക്കാര്യം ബിസിസിഐ വളരെ ലാഘവത്തോടെയാണ് കണ്ടതെന്നും ആരോപിക്കപ്പെടുന്നു. ഈഡൻ ഗാർഡൻസിലാണ് രണ്ടാം ടെസ്റ്റ് നടക്കുന്നത് എന്നതുതന്നെ ബിസിസിഐയുടെ ഭാവനാശൂന്യതയാണ് വ്യക്‌തമാക്കുന്നതെന്നും വിമർശനമുണ്ട്.

എന്നാൽ, റൊട്ടേഷൻ പോളിസി പ്രകാരമാണ് കാൺപുരിന് വേദി ലഭിച്ചതെന്നും മറ്റ് താത്പര്യങ്ങൾ അതിനു പിന്നിലില്ലെന്നും ബിസിസിഐ വ്യക്‌തമാക്കി.

ഐപിഎൽ ചെയർമാൻ രാജീവ് ശുക്ല നേതൃത്വം നൽകുന്ന ക്രിക്കറ്റ് അസോസിയേഷന്റെ കീഴിലാണ് കാൺപുരിലെ ഗ്രീൻപാർക്ക് സ്റ്റേഡിയം.

എന്തായാലും വിവാദങ്ങൾ മാറ്റിവച്ച് 500–ാം ടെസ്റ്റിന് സർവാലങ്കാരങ്ങളോടെ ഒരുങ്ങിയിരിക്കുകയാണ് കാൺപുർ ഗ്രീൻപാർക്ക്. ഇന്ത്യ– ന്യൂസിലൻഡ് പരമ്പരയിലെ രണ്ടാം മത്സരത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. കോൽക്കത്തയിൽ നടക്കുന്ന മത്സരം ഇന്ത്യൻ മണ്ണിൽ നടക്കുന്ന 250–ാം ടെസ്റ്റാണ്.

<ആ>ചരിത്രം

1932ലാണ് ഇന്ത്യ ആദ്യ ടെസ്റ്റ് കളി തുടങ്ങുന്നത്. ഇംഗ്ലണ്ടിനെതിരേ ലോർഡ്സിൽ നടന്ന മത്സരത്തിൽ ഇന്ത്യ 158 റൺസിനു പരാജയപ്പെട്ടു. സ്കോർ: ഇംഗ്ലണ്ട് 259, എട്ടിന് 275 ഡിക്ലയേഡ്. ഇന്ത്യ 189, 187. പോർബന്തർ മഹാരാജാവായ ലഫ്റ്റനന്റ് കേണൽ മഹാരാജ റാണനട്വർ സിംഗ്ജി ഭാവ്സിംഗ്ജി സാഹിബ് ബഹാദൂർ നയിച്ച ടീമിലെ പ്രധാന താരമായിരുന്നു സി.കെ. നായുഡു. ആദ്യ ഇന്നിംഗ്സിൽ അദ്ദേഹം 40 റൺസ് നേടി ടോപ് സ്കോററായി. മൂന്നു ദിവസം മാത്രമാണ് മത്സരം നീണ്ടത്.

പിന്നീട് 1933ൽ ഇന്ത്യയിലെത്തിയ ഇംഗ്ലണ്ടിനോട് ആദ്യമത്സരത്തിൽ പരാജയപ്പെട്ടെങ്കിലും രണ്ടാം മത്സരത്തിൽ സമനില പിടിച്ചു. മൂന്നു മത്സരങ്ങളുടെ പരമ്പരയിൽ ഇംഗ്ലണ്ട് 2–0നു വിജയിച്ചു. ഒരു ടെസ്റ്റ് മത്സരം വിജയിക്കാൻ ഇന്ത്യക്ക് 1951 വരെ കാത്തിരിക്കേണ്ടിവന്നു. 1951–52 സീസണിൽ ഇന്ത്യയിൽ പര്യടനത്തിനെത്തിയ ഇംഗ്ലണ്ട് ടീമിനെതിരേയാണ് ഇന്ത്യയുടെ ആദ്യവിജയവും. അഞ്ചു മത്സരങ്ങളുടെ പരമ്പരയിലെ അവസാന മത്സരത്തിൽ ചെന്നൈയിൽ നടന്ന പോരാട്ടത്തിൽ (1952 ഫെബ്രുവരി 6–10) ഇന്ത്യ ഇന്നിംഗ്സിനും എട്ടു റൺസിനും പരാജയപ്പെട്ടു. പോളി ഉമ്രഗിറുടെ സെഞ്ചുറിയാണ് ഇന്ത്യക്ക് ആകെ കിട്ടിയ നേട്ടം.


84 വർഷത്തെ ക്രിക്കറ്റ് ചരിത്രത്തിൽ നിരവധി ലോകോത്തര പോരാട്ടങ്ങൾ നാം കണ്ടു. നിരവധി താരോദയങ്ങളും. സി.കെ. നായുഡുവിൽ തുടങ്ങി, ഗുണ്ടപ്പ വിശ്വനാഥും സുനിൽ ഗാവസ്കറും കപിൽദേവും സച്ചിൻ തെണ്ടുൽക്കറും രാഹുൽ ദ്രാവിഡും കടന്ന് വിരാട് കോഹ്്ലിയിലെത്തി നിൽക്കുന്ന ഇതിഹാസതാരങ്ങളുടെ കണ്ണഞ്ചിപ്പിക്കുന്ന പോരാട്ടങ്ങൾ ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിനെ സമ്പന്നമാക്കി.

<ആ>കണക്കിലെ ഇന്ത്യ


<ശാഴ െൃര=/ിലംശൊമഴലെ/ശിറശമ190916.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>

ഇതുവരെ ഇന്ത്യ കളിച്ച 499 ടെസ്റ്റുകളിൽ 248 മത്സരങ്ങൾ ഇന്ത്യയിലും 251 മത്സരങ്ങൾ ഇന്ത്യക്കു പുറത്തുമാണ് നടന്നത്. ഇന്ത്യയിൽ നന്ന 248 ടെസ്റ്റിൽ ഇന്ത്യ 87 മത്സരങ്ങളിൽ വിജയിച്ചപ്പോൾ 51ൽ തോറ്റു. ഒരെണ്ണം ടൈയായപ്പോൾ 109 മത്സരങ്ങൾ സമനിലയിലായി. ഇന്ത്യക്കു പുറത്തെ 251 പോരാട്ടങ്ങളിൽ 42 എണ്ണത്തിൽ മാത്രമാണ് വിജയിക്കാനായത്. 106ൽ തോറ്റു. 103 മത്സരങ്ങൾ സമനിലയിൽ പിരിഞ്ഞു.

നായകരുടെ പട്ടിക പരിശോധിച്ചാൽ മികച്ച നേട്ടം കൈവരിച്ച മഹേന്ദ്രസിംഗ് ധോണിയാണ് മുന്നിൽ. 2009 മുതൽ 2014 വരെ ഇന്ത്യയെ നയിച്ച ധോണി 60 മത്സരങ്ങളിൽ നായകന്റെ ക്യാപ് അണിഞ്ഞു. 27 മത്സരങ്ങളിൽ വിജയിച്ചപ്പോൾ 18 മത്സരങ്ങളിൽ തോറ്റു. 15 മത്സരങ്ങൾ സമനിലയിലായി. 49 മത്സരങ്ങളിൽ ഇന്ത്യയെ നയിച്ച സൗരവ് ഗാംഗുലി 21 മത്സരങ്ങളിൽ വിജയിച്ചു. 13ൽ തോറ്റപ്പോൾ 15 എണ്ണം സമനിലയിൽ പിരിഞ്ഞു.

<ആ>കാൺപുരിൽ

കാൺപുർ ഒരിക്കലും ഇന്ത്യയുടെ സ്‌ഥിരം ടെസ്റ്റ് വേദിയായിരുന്നില്ല. എങ്കിലും ചില മിന്നും പോരാട്ടങ്ങൾ കൊണ്ട് ഈ വേദി ശ്രദ്ധേയമാണ്. 1959ൽ ഓസ്ട്രേലിയയ്ക്കെതിരേ നടന്ന ടെസ്റ്റിൽ ഒരു ഇന്നിംഗ്സിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ഇന്ത്യൻ താരമെന്ന റിക്കാർഡ് ജാസു പട്ടേൽ സ്വന്തമാക്കിയത് ഇവിടെവച്ചാണ്. 69 റൺസ് വഴങ്ങി ഒമ്പതു വിക്കറ്റാണ് ജാസു അന്നു നേടിയത്. പിന്നീട് 1999ൽ പാക്കിസ്‌ഥാനെതിരേ 10 വിക്കറ്റ് നേടിക്കൊണ്ട് അനിൽ കുംബ്ലെയാണ് ഇതു തിരുത്തിയത്. ഗുണ്ടപ്പ വിശ്വനാഥ് ആദ്യ ടെസ്റ്റ് സെഞ്ചുറി നേടിയതും മുഹമ്മദ് അസ്ഹറുദ്ദീൻ ഹാട്രിക് സെഞ്ചുറി (കരിയറിലെ ആദ്യ മൂന്നു ടെസ്റ്റിലും സെഞ്ചുറി ) തികച്ചതും ഇതേ വേദിയിൽത്തന്നെ.

മികച്ച പിച്ചാണ് കാൺപുരിൽ ഒരുക്കിയിരിക്കുന്നത്. ക്ലാസിക് ഇന്ത്യൻ ട്രാക്ക് എന്നാണ് ഗ്രൗണ്ട്സ്മാൻ ശിവ്കുമാർ ട്രാക്കിനെ വിലയിരുത്തുന്നത്. തുടക്കത്തിൽ ബാറ്റിംഗിനെയും ഫാസ്റ്റ് ബൗളിംഗിനെയും പിന്തുണയ്ക്കുന്ന പിച്ച് പിന്നീട് സ്പിൻ ബൗളിംഗിന് അനുകൂലമാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.