ഓസ്ട്രേലിയയ്ക്കു പരമ്പര
ഓസ്ട്രേലിയയ്ക്കു പരമ്പര
Wednesday, August 31, 2016 12:02 PM IST
ദാംബുള്ള: ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പര ഓസ്ട്രേലിയയ്ക്ക്. നാലാം മത്സരത്തിൽ ഓസ്ട്രേലിയ ആറു വിക്കറ്റിനു ജയിച്ചതോടെയാണിത്. നിർണായക മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 50 ഓവറിൽ 212 റൺസിനു പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ 31 ഓവറിൽ നാലു വിക്കറ്റ് നഷ്‌ടത്തിൽ 217 റൺസെടുത്തു. 90 റൺസെടുത്ത് പുറത്താകാതെനിന്ന് ജോർജ് ബെയ്ലിയുടെയും 55 റൺസെടുത്ത ആരോൺ ഫിഞ്ചിന്റെയും തകർപ്പൻ പ്രകടനമാണ് ഓസീസിന് അനായാസ ജയമൊരുക്കിയത്. നേരത്തെ 76 റൺസ് നേടിയ ധനഞ്ജയ ഡിസൽവയുടെ പ്രകടനമാണ് ലങ്കയ്ക്കു മാന്യമായ സ്കോർ സമ്മാനിച്ചത്. 10 ഓവറിൽ 45 റൺസ് വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തിയ ജോൺ ഹെയ്സ്റ്റിംഗ്സിന്റെ തകർപ്പൻ ബൗളിംഗാണ് ലങ്കയെ തകർത്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.