ഇംഗ്ലണ്ടിനു ലോകറിക്കാർഡ്
ഇംഗ്ലണ്ടിനു ലോകറിക്കാർഡ്
Tuesday, August 30, 2016 11:10 AM IST
ലണ്ടൻ: ഏകദിന ക്രിക്കറ്റിലെ ഉയർന്ന സ്കോറിന്റെ ലോകറിക്കാർഡ് ഇനി ഇംഗ്ലണ്ടിന്റെ പേരിൽ. പാക്കിസ്‌ഥാനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ 50 ഓവറിൽ മൂന്നു വിക്കറ്റ് നഷ്‌ടത്തിൽ 444 റൺസാണ് ഇംഗ്ലീഷ് ബാറ്റ്സ്മാന്മാർ അടിച്ചുകൂട്ടിയത്. 2006ൽ ശ്രീലങ്ക നെതർലൻഡ്സിനെതിരേ നേടിയ ഒമ്പതിന് 443 എന്ന സ്കോറാണ് ഇതിനു മുമ്പത്തെ ഉയർന്നത്. 122 പന്തിൽ 171 റൺസ് നേടിയ ഓപ്പണർ അലക്സ് ഹെയ്ൽസിന്റെ മികവിലാണ് ഇംഗ്ലണ്ട് മിന്നും സ്കോറിലെത്തിയത്.


ഏകദിനത്തിൽ ഇംഗ്ലീഷ് താരം നേടുന്ന ഉയർന്ന സ്കോറാണിത്. 167 റൺസ് നേടിയ റോബിൻ സ്മിത്തിന്റെ പ്രകടനമാണ് പഴങ്കഥയായത്. ജോ റൂട്ട് 86 പന്തിൽ 85 റൺസെടുത്തു. 51 പന്തിൽ ഏഴു ബൗണ്ടറിയും ഏഴു സിക്സറുമടക്കം 90 റൺസെടുത്തു പുറത്താകാതെ നിന്ന ജോസ് ബട്ലറും 27 പന്തിൽ 57 റൺസെടുത്തു പുറത്താകാതെ നിന്ന ഇയോൻ മോർഗനും ഇംഗ്ലീഷ് നിരയിൽ തിളങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.