ഇന്ത്യ എ ഒരു റണ്ണിന് തോറ്റു
ഇന്ത്യ എ ഒരു റണ്ണിന് തോറ്റു
Tuesday, August 30, 2016 4:31 AM IST
മകായ്: എ ടീമുകളുടെ ചതുർരാഷ്ട്ര ക്രിക്കറ്റ് പരമ്പരയിൽ ഇന്ത്യ എ ഒരു റണ്ണിന് ഓസ്ട്രേലിയ എ ടീമിനോട് തോറ്റു. ആവേശം അവസാന പന്തു വരെ നിറഞ്ഞുനിന്ന മത്സരത്തിൽ ഓസ്ട്രേലിയ ഉയർത്തിയ 323 റൺസ് വിജയലക്ഷ്യത്തിന് ഒരു റൺ അകലെ ഇന്ത്യ വീണു. സ്കോർ ഓസീസ് 322/6, ഇന്ത്യ 321/8.

കുർട്ടിസ് പാറ്റേഴ്സൺ (115), നിക് മാഡിൻസൺ (118) എന്നിവരുടെ സെഞ്ചുറികളുടെ മികവിൽ ആദ്യം ബാറ്റ് ചെയ്ത ഓസീസ് 322 റൺസ് അടിച്ചുകൂട്ടി. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 230 റൺസ് കൂട്ടിച്ചേർത്തു.

എന്നാൽ വലിയ വിജയലക്ഷ്യത്തിൽ പതറാതെ കളിച്ച ഇന്ത്യ ശക്‌തമായി തിരിച്ചടിച്ചു. സെഞ്ചുറിയോടെ മനീഷ് പാണ്ഡെ മുന്നിൽ നിന്നു നയിച്ചപ്പോൾ ഇന്ത്യ വിജയത്തിലേയ്ക്ക് എന്ന് ഒരുഘട്ടത്തിൽ തോന്നിച്ചു. പാണ്ഡെ 110 റൺസ് നേടി. 91 പന്തിൽ 10 ഫോറും മൂന്ന് സിക്സും പാണ്ഡെ പറത്തി. 74 പന്തിൽ 87 റൺസ് നേടിയ മലയാളി താരം സഞ്ജു വി. സാംസണും 56 റൺസ് നേടിയ മന്ദീപ് സിംഗും ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തു. അവസാന ഓവറിലെ അഞ്ചാം പന്തിൽ സഞ്ജു പുറത്തായതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.