സൗഹൃദമത്സരം: ഇന്ത്യ പരിശീലനം തുടങ്ങി
Monday, August 29, 2016 11:15 AM IST
മുംബൈ: ഇന്ത്യ–പോർട്ടോറിക്ക സൗഹൃദ ഫുട്ബോൾ മത്സരത്തിനു മുന്നോടിയായി ഇന്ത്യൻ ടീം അന്തേരി സ്പോർട്സ് കോംപ്ലക്സ് സ്റ്റേഡിയത്തിൽ പരിശീലനം ആരംഭിച്ചു. 1955നുശേഷം ആദ്യമായാണ് മുംബൈ അന്താരാഷ്ട്ര ഫുട്ബോൾ മത്സരത്തിനു വേദിയൊരുക്കുന്നത്. ശനിയാഴ്ച രാത്രി എട്ടിനാണ് മത്സരം. ഫിഫ റാങ്കിംഗിൽ ഇന്ത്യയേക്കാൾ മുന്നിലാണ് പോർട്ടോറിക്കോ. ഫിഫ റാങ്കിംഗിൽ ഇന്ത്യ 153–ാം സ്‌ഥാനത്താണ്. ഈ മത്സരം വളരെ പ്രധാനപ്പെട്ടതാണെന്നും 114–ാം സ്‌ഥാനത്തുള്ള പോർട്ടോറിക്കോ മികച്ച ടീമാണെന്നും ഈ മത്സരം മികച്ചൊരു പോരാട്ടമാകുമെന്നും ഇന്ത്യൻ പ്രതിരോധതാരം സന്ദേശ് ജിംഗൻ പറഞ്ഞു. മത്സരത്തിൽ കഴിവിനൊത്ത പ്രകടനം നടത്തി നല്ല ഫലം നല്കുകയാണ് ലക്ഷ്യമെന്നും ജിംഗൻ പറഞ്ഞു. ഒരു പ്രതിരോധ താരമെന്ന നിലയിൽ ശാരീരികപോരാട്ടം അത്യാവശ്യമാണ്. ഏതു പ്രതിരോധമാർഗവും താൻ സ്വീകരിക്കും. എൽബോ ചെയ്യും, ചോര തെറിക്കുന്നതും കാര്യമാക്കുന്നില്ല. ഇതെല്ലാം മത്സരത്തിന്റെ ഭാഗമാണ്. രാജ്യത്തിന്റെ കുപ്പായമിടുമ്പോൾ താൻ അത്യുത്സാഹത്തിലാകുമെന്നും ഇന്ത്യൻ പ്രതിരോധതാരം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.