സാനിയ സഖ്യത്തിനു കിരീടം
സാനിയ സഖ്യത്തിനു കിരീടം
Sunday, August 28, 2016 11:24 AM IST
ന്യൂ ഹേവൻ (കണക്ടികട്ട്): സാനിയ മിർസ സഖ്യത്തിനു കണക്ടികട്ട് ഓപ്പൺ കിരീടം. വനിതാ ഡബിൾസിൽ സാനിയ മിർസ –മോണിക്ക നിക്കുലസ്കു സഖ്യമാണ് കിരീടം സ്വന്തമാക്കിയത്. ഫൈനലിൽ കാതറീന ബോണ്ടെറെകോ–ചുവാംഗ് ചിയ ജംഗ് സഖ്യത്തെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് സാനിയ സഖ്യം കിരീടം ചൂടിയത്. 7–5, 6–4നായിരുന്നു ഇന്ത്യ–റൊമേനിയൻ സഖ്യം യുക്രെയ്ൻ–തായ്വാൻ ജോഡികളെ വീഴ്ത്തിയത്. ഇതോടെ ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ കിരീടം സ്വന്തമാക്കിയിരിക്കുകയാണ് സാനിയ.


കഴിഞ്ഞയാഴ്ച ചെക് താരം ബാർബോറ സ്ട്രൈക്കോവയുമൊത്ത് സാനിയ സിൻസിനാറ്റി ഓപ്പണിൽ കിരീടം നേടിയിരുന്നു. തുടർച്ചയായ രണ്ടു കിരീടങ്ങൾ നേടിയ സാനിയ ഇന്ന് തുടങ്ങുന്ന യുഎസ് ഓപ്പണിനു മുമ്പ് മികച്ച ഫോമിലാണെന്നു തെളിയിച്ചു.അഗ്നേസ്ക റഡ്വാൻസ്കയ്ക്കാണ് വനിത സിംഗിൾസ് കിരീടം. ഫൈനലിൽ യെലീന സ്വിറ്റോലിനയെ 6–1, 7–6ന് തോൽപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.