ചെൽസിക്കും ആഴ്സണലിനും ജയം
Saturday, August 27, 2016 11:57 AM IST
ലണ്ടണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ കരുത്തരായ ചെൽസിക്കും ആഴ്ണലിനും ലീസ്റ്റർ സിറ്റിക്കും ജയം. ടോട്ടനം–ലിവർപൂൾ മത്സരം 1–1ന് സമനിലയായി.

സ്വന്തം സ്റ്റാംഫോർഡ് ബ്രിഡ്ജ് സ്റ്റേഡിയത്തിലെ മത്സരത്തിൽ കഴിഞ്ഞ സീസണിൽ തകർന്നപോയ ചെൽസി എതിരില്ലാത്ത മൂന്നു ഗോളിനു ബേൺലിയെ തോൽപ്പിച്ചു തുടർച്ചയായ മൂന്നാം ജയം സ്വന്തമാക്കി. ആദ്യ പകുതിയിൽ ആഴ്സണൽ നേടിയ ഗോളുകൾ വാറ്റ്ഫോർഡിനെതിരേയുള്ള മത്സരത്തിന്റെ വിധി നിർണയിച്ചു. പീരങ്കിപ്പട ഒന്നിനെതിരേ മൂന്നു ഗോളിനു വാറ്റ്ഫോർഡിനെ തകർത്തു. ആഴ്സണലിന്റെ ലീഗിലെ ആദ്യ ജയമായിരുന്നു. ലീസ്റ്റർ സിറ്റി 2–1ന് സ്വാൻസി സിറ്റിയെ പരാജയപ്പെടുത്തി. ടോട്ടനമിനോട് ആദ്യ മുന്നിലെത്തിയശേഷം ലിവർപൂൾ സമനില വഴങ്ങുകയായിരുന്നു. ജയിംസ് മിൽനറിലൂടെ (43) ലിവർ മുന്നിലെത്തി. എന്നാൽ രണ്ടണ്ടാം പകുതിയിൽ ഡാനി റോസിന്റെ (72) ലിവറിന്റെ ജയമോഹം കെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.