സംസ്‌ഥാന ഫെൻസിംഗ് ചാമ്പ്യൻഷിപ്പ്
സംസ്‌ഥാന ഫെൻസിംഗ് ചാമ്പ്യൻഷിപ്പ്
Friday, August 26, 2016 11:54 AM IST
തൊടുപുഴ: കേരള സ്റ്റേറ്റ് സബ്ജൂണിയർ, കേഡറ്റ് ഫെൻസിംഗ് ചാമ്പ്യൻഷിപ്പ് സെപ്റ്റംബർ 10, 11, 12 തീയതികളിൽ വിമലാ പബ്ലിക് സ്കൂളിൽ നടക്കും. 14 ജില്ലകളിൽ നിന്നുമായി 300–ലധികം ഫെൻസർമാർ മത്സരത്തിൽ പങ്കെടുക്കും. 2003 ജനുവരി ഒന്നിനു ശേഷം ജനിച്ചവർ സബ്ജൂണിയർ വിഭാഗത്തിലും 2000 ജനുവരി ഒന്നിനു ശേഷം ജനിച്ചവർ കേഡറ്റു വിഭാഗത്തിലുമായിരിക്കും മത്സരിക്കുക. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക മത്സരങ്ങൾ ഉണ്ടായിരിക്കും. എപ്പി, ഫോയിൽ, സാബ്റെ എന്നീ വിഭാഗങ്ങളിലായി വ്യക്‌തിഗത ഇനത്തിലും ടീമിനത്തിലും മത്സരങ്ങൾ നടത്തും. മത്സരാർഥികൾ കേരള ഫെൻസിംഗ് അസോസിയേഷനിൽ രജിസ്റ്റർ ചെയ്തവരും ജില്ല തല മത്സരത്തിൽ പങ്കെടുത്ത് സെലക്ഷൻ ലഭിച്ചവരുമായിരിക്കണം. രജിസ്റ്റർ നമ്പരുകൾ അസോസിയേഷന്റെ വെബ് സൈറ്റിൽ ലഭ്യമാണ്. ദേശീയ സബ് ജൂണിയർ കേഡറ്റ് മത്സരത്തിൽ പങ്കെടുക്കാനുള്ള കേരള ടീമിനെ ഈ മത്സരത്തിൽ നിന്നും തെരഞ്ഞെടുക്കുമെന്ന് കേരള ഫെൻസിംഗ് അസോസിയേഷൻ സെക്രട്ടറി എം.എസ്. പവനൻ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.