ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട പ്രവേശനം; യുവേഫയുടെ പുതിയ നിയമം
Friday, August 26, 2016 11:54 AM IST
മോണക്കോ: സ്പെയിൻ, ജർമനി, ഇംഗ്ലണ്ട്, ഇറ്റലി ഫുട്ബോൾ ലീഗുകളിലെ ആദ്യ നാലു സ്‌ഥാനക്കാർക്ക് 2018–19 സീസൺ മുതൽ യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിലേക്കു നേരിട്ടു പ്രവേശനം. യൂറോപ്പിലെ പ്രധാന നാലു ലീഗുകളായ ഇവയ്ക്കു തുല്യ പ്രാധാന്യം നൽകാൻ യുവേഫ തീരുമാനിച്ചതോടെയാണിത്. ഇതുവരെ ഇംഗ്ലണ്ട്, സ്പെയിൻ, ജർമനി ലീഗുകളിലെ ആദ്യ മൂന്നു സ്‌ഥാനക്കാർക്കു മാത്രമേ നേരിട്ടു ഗ്രൂപ്പ് ഘട്ടത്തിലേക്കു പ്രവേശനം ലഭിച്ചിരുന്നുള്ളു. നാലാം സ്‌ഥാനക്കാർ പ്ലേ ഓഫിലൂടെയാണ് ഈ ലീഗുകളിൽനിന്ന് ഗ്രൂപ്പ് ഘട്ടത്തിലേക്കെത്തിയിരുന്നത്. ഇറ്റാലിയൻ ലീഗുകളിൽനിന്നാകട്ടെ ആദ്യ രണ്ടു സ്‌ഥാനക്കാർ നേരിട്ടും മൂന്നാം സ്‌ഥാനക്കാർ പ്ലേ ഓഫിലൂടെയുമാണ് ചാമ്പ്യൻസ് ലീഗ് ടൂർണമെന്റിന് ടിക്കറ്റ് നേടിയത്.

പുതിയ മാറ്റം ഇംഗ്ലണ്ടിലെ പ്രീമിയർ ലീഗിനെയും സ്പെയിനിലെ പ്രിമേറ ലിഗയെയും ജർമനിയുടെ ബുണ്ടേസ്ലിഗ, ഇറ്റലിയുടെ സീരി എയെയുമാണ് ബാധിക്കുന്നത്. തുടക്കത്തിൽ 2021 വരെയാണ് ആദ്യ നാലു സ്‌ഥാനക്കാർക്കുള്ള നേരിട്ടുള്ള പ്രവേശനം നടത്താൻ ഉദ്ദേശിക്കുന്നത്.

യുറോപ്പ ലീഗ് വിജയികളും ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പിലേക്കു നേരിട്ട് യോഗ്യത നേടുമെന്നും യുവേഫ അറിയിച്ചു. യൂറോപ്പിലെ വൻ ക്ലബ്ബുകളെ സന്തോഷിപ്പിക്കുന്ന നടപടിയാണ് യുവേഫ സ്വീകരിച്ചിരിക്കുന്നത്. ക്ലബ്ബുകൾക്കുള്ള സാമ്പത്തിക വിതരണം ക്രമാനുഗതമായി ഉയർത്തുമെന്നും യുവേഫ അറിയിച്ചു. മുൻ വർഷങ്ങളിൽ നേടിയ യൂറോപ്യൻ കിരീടങ്ങളുടെയും അടുത്തകാലത്ത് ചാമ്പ്യൻസ് ലീഗിലെയും യൂറോപ്പ ലീഗിലെയും വിജയത്തിന്റെ അടിസ്‌ഥാനത്തിലുമാണ് രാജ്യത്തെ ലീഗുകൾക്ക് പോയിന്റ് നൽകുന്നത്. ഒരു വിപ്ലവമല്ല, പകരം ഒരു പരിണാമമെന്നാണ് പുതിയ മാറ്റങ്ങൾക്കുറിച്ച് യുവേഫ വിശേഷിപ്പിച്ചത്. നിലവിലെ ഘടനതന്നെയായിരിക്കും ചാമ്പ്യൻസ് ലീഗിന് ഇനിയുമുണ്ടാകുകയെന്ന് യുവേഫയുടെ മത്സരങ്ങളുടെ ഡയറക്ടർ ജോർജിയോ മാർച്ചെറ്റി പറഞ്ഞു.



<ആ>2016–17 ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ്

ഗ്രൂപ്പ് എ

പാരി സാൻ ഷെർമയിൻ (ഫ്രാൻസ്)

ആഴ്സണൽ (ഇംഗ്ലണ്ട്)

ബാസൽ (സ്വിറ്റ്സർലൻഡ്)

ലുഡോഗൊരറ്റ്സ് (ബൾഗേറിയ)

<ആ>ഗ്രൂപ്പ് ബി

ബെനഫിക്ക (പോർച്ചുഗൽ)

നാപ്പോളി (ഇറ്റലി)

ഡൈനാമോ കീവ് (ഉക്രെയിൻ)

ബെസിക്റ്റാസ് (ടർക്കി)

<ആ>ഗ്രൂപ്പ് സി

ബാഴ്സലോണ (സ്പെയിൻ)

മാഞ്ചസ്റ്റർ സിറ്റി (ഇംഗ്ലണ്ട്)

മോൺചൻഗ്ലാട്ബാക്ക് (ജർമനി)

കെൽറ്റിക് (സ്കോട്ലൻഡ്)



<ആ>ഗ്രൂപ്പ് ഡി

ബയേൺ മ്യൂണിക് (ജർമനി)

അത്ലറ്റികോ മാഡ്രിഡ് (സ്പെയിൻ)

പിഎസ്വി ഐന്തോവൻ (നെതർലൻഡ്സ്)

റോസ്റ്റോവ് (റഷ്യ)

<ആ>ഗ്രൂപ്പ് ഇ

സിഎസ്കെഎ മോസ്കോ (റഷ്യ)

ലവർകൂസൻ( ജർമനി)

ടോട്ടനം (ഇംഗ്ലണ്ട്)

മോണക്കോ (ഫ്രാൻസ്)

<ആ>ഗ്രൂപ്പ് എഫ്

റയൽ മാഡ്രിഡ് (സ്പെയിൻ)

ബൊറുസിയ ഡോർട്മുണ്ട് (ജർമനി)

സ്പോർടിംഗ് സിപി (പോർച്ചുഗൽ)

ലെഗിയ (പോളണ്ട്)

<ആ>ഗ്രൂപ്പ് ജി

ലീസ്റ്റർ സിറ്റി (ഇംഗ്ലണ്ട്)

പോർട്ടോ (പോർച്ചുഗൽ)

ക്ലബ് ബ്രൂഗെ (ബെൽജിയം)

കോബെൻഹാവൻ (ഡെൻമാർക്ക്)

<ആ>ഗ്രൂപ്പ് എച്ച്

യുവന്റസ് (ഇറ്റലി)

സെവിയ്യ (സ്പെയിൻ)

ലിയോൺ (ഫ്രാൻസ്)

ഡൈനാമോ സാഗ്രെബ് (ക്രൊയേഷ്യ)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.