കുൽദീപ് യാദവിന്റെ മികവിൽ ഇന്ത്യ റെഡ്ഡിനു ജയം
Friday, August 26, 2016 11:54 AM IST
നോയ്ഡ: ദുലീപ് ട്രോഫി ക്രിക്കറ്റിൽ ഇന്ത്യ റെഡ്ഡിനു ജയം. ആറു വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവിന്റെ മികവിൽ ഇന്ത്യ റെഡ്ഡ് 219 റൺസിനു ഗ്രീനിനെ തോൽപ്പിച്ചു. ഗ്രീൻ 277 റൺസിൽ എല്ലാവരും പുറത്തായി.

സ്കോർ ചുരുക്കത്തിൽ ഇന്ത്യ റെഡ്– 161, 486. ഇന്ത്യ ഗ്രീൻ 151, 277

അവസാന ദിനമായ ഇന്നലെ മൂന്നു വിക്കറ്റ് നഷ്‌ടത്തിൽ 124 റൺസ് എന്ന നിലയിൽ ബാറ്റിംഗ് തുടങ്ങിയ ഗ്രീനിനെ നായകൻ സുരേഷ് റെയ്ന (90) വാലറ്റക്കാരുമായി കൂട്ടുപിടിച്ചു നടത്തിയ ചെറുത്തുനിൽപ്പാണ് തോൽവി നീട്ടിക്കൊണ്ടുപോയത്. അവസാന ദിനം സൗരഭ് തിവാരിക്കു (31) മാത്രമേ നായകന് അല്പമെങ്കിലും പിന്തുണ നൽകാനായുള്ളൂ. എന്നാൽ, നായകനൊപ്പം മത്സരം നീട്ടിക്കൊണ്ടുപോകാൻ തക്ക ബാറ്റ്സ്മാന്മാരില്ലായിരുന്നു. ഒമ്പതാമനായാണ് റെയ്ന പുറത്തായത്.


അഭിനവ് മുകുന്ദ് (169), സുദിപ് ചാറ്റർജി (114), ഗുർക്രീത് സിംഗ് (82) എന്നിവരുടെ മികവിലാണ് റെഡ് രണ്ടാം ഇന്നിംഗ്സിൽ വൻ സ്കോറിലെത്തിയത്. മുകുന്ദാണ് മാൻ ഓഫ് ദ മാച്ച്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.