ഏഷ്യൻ ജൂണിയർ ജൂഡോ കൊച്ചിയിൽ
ഏഷ്യൻ ജൂണിയർ ജൂഡോ കൊച്ചിയിൽ
Thursday, August 25, 2016 11:58 AM IST
കൊച്ചി: ഏഷ്യൻ ജൂണിയർ ജൂഡോ ചാമ്പ്യൻഷിപ്പിന് കേരളം ആദ്യമായി വേദിയാകുന്നു.

കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ സെപ്റ്റംബർ ആറു മുതൽ 11 വരെ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ ഏഷ്യയിലെ 39 രാജ്യങ്ങൾ പങ്കെടുക്കും. ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. എഴുന്നൂറോളം മത്സരാർഥികളുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്നതായി സംസ്‌ഥാന ജൂഡോ അസോസിയേഷൻ പ്രസിഡന്റ് എ. ശ്രീകുമാർ പറഞ്ഞു.

കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ ചാമ്പ്യൻഷിപ്പ് ഓഫീസ് ഉദ്ഘാടനം ഒളിമ്പിക് അസോസിയേഷൻ സംസ്‌ഥാന പ്രസിഡന്റ് എം.എം. അബ്ദുൾ റഹ്മാൻ നിർവഹിച്ചു. ജൂഡോയുടെ പ്രോത്സാഹനത്തിനും ചാമ്പ്യൻഷിപ്പിന്റെ വിജയത്തിനുമായി മലയാള മനോരമ കൊച്ചി ബ്യൂറോ ചീഫ് ആന്റണി ജോൺ ജനറൽ കൺവീനറായി 25 അംഗ മീഡിയ കമ്മിറ്റി രൂപീകരിച്ചു.


ഇടുക്കിയുടെ കെ. ഹരിപ്രസാദ് ഇന്ത്യൻ ടീമിൽ ഇടം നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷം ബാങ്കോക്കിൽ നടന്ന ചാമ്പ്യൻഷിപ്പിൽ ഒരു സ്വർണം ഉൾപ്പെടെ നാലു മെഡൽ ഇന്ത്യൻ ടീം കരസ്‌ഥമാക്കിയിരുന്നു. ദേശീയ തലത്തിൽ 2006– 2007 കാലഘട്ടങ്ങളിൽ ഒന്നോ രണ്ടോ മെഡലുകൾ നേടിയിരുന്ന സ്‌ഥാനത്ത് കഴിഞ്ഞ വർഷം 37 മെഡലുകൾ കേരളത്തിലെ ജൂഡോതാരങ്ങൾ നേടിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.