ജാസൺ റോയ് അടിച്ചു, ഇംഗ്ലണ്ടിനു ജയസന്തോഷം
ജാസൺ റോയ് അടിച്ചു, ഇംഗ്ലണ്ടിനു ജയസന്തോഷം
Thursday, August 25, 2016 3:50 AM IST
സതാംപ്ടൺ: പാക്കിസ്‌ഥാനെതിരേയ ഒന്നാം ഏകദിനത്തിൽ ജാസൺ റോയ് മാൻ ഓഫ് ദ മാച്ച് ആയപ്പോൾ ഇംഗ്ലണ്ട് ജയസന്തോഷത്തിൽ. മഴയെത്തുടർന്ന് മുടങ്ങിയ മത്സരത്തിൽ ഡെക്വർത്ത് ലൂയിസ് നിയമപ്രകാരമാണ് ഇംഗ്ലണ്ട് 44 റൺസിന്റെ ജയം നേടിയത്. സ്കോർ: പാക്കിസ്‌ഥാൻ 50 ഓവറിൽ ആറു വിക്കറ്റ് നഷ്‌ടത്തിൽ 260. ഇംഗ്ലണ്ട് 34.3 ഓവറിൽ മൂന്നു വിക്കറ്റ് നഷ്‌ടത്തിൽ 194.

ടോസ് ജയിച്ച് ക്രീസിലെത്തിയ പാക്കിസ്‌ഥാൻ അസ്ഹർ അലി (110 പന്തിൽ 82), സർഫ്രാസ് അഹമ്മദ് (58 പന്തിൽ 55), ബാബർ അസം (42 പന്തിൽ 40) എന്നിവരുടെ മികവിൽ 260 റൺസ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിനുവേണ്ടി ഓപ്പണർ ജാസൺ റോയ് 56 പന്തിൽ 65 റൺസ് നേടി. ജോ റൂട്ട് 72 പന്തിൽ 61 റൺസ് എടുത്തു.


ഇംഗ്ലണ്ട് 34 ഓവറിൽ മൂന്നു വിക്കറ്റ് നഷ്‌ടത്തിൽ 193 റൺസ് എടുത്തുനിൽക്കുമ്പോഴാണ് മഴയെത്തിയത്. പിന്നീട് മത്സരം വീണ്ടും ആരംഭിച്ചെങ്കിലും മൂന്നു പന്തുകൾ മാത്രം എറിയാനേ സാധിച്ചുള്ളൂ. അതോടെ ഡെക്വർത്ത് ലൂയിസ് നിയമപ്രകാരം വിധി നിർണയിച്ചു. ഇംഗ്ലണ്ടിന് അപ്പോൾ ജയിക്കാൻ 34.3 ഓവറിൽ 151 റൺസ് മാത്രം മതിയായിരുന്നു.

അഞ്ചു മത്സര പരമ്പരയിൽ ആതിഥേയർ ഇതോടെ 1–0നു മുന്നിലെത്തി. ശനിയാഴ്ച ലോഡ്സിലാണ് രണ്ടാം ഏകദിനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.