വോളിബോളിൽ ബ്രസീലിനു സ്വർണം
Monday, August 22, 2016 1:17 PM IST
റിയോ: പുരുഷ വോളിബോളിൽ ആതിഥേയ രാജ്യം സ്വർണം നേടി. ഇറ്റലിയെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് ബ്രസീൽ സ്വർണം സ്വന്തമാക്കിയത്. 25–22, 28–26, 26–24നായിരുന്നു ബ്രസീലിന്റെ ജയം. കഴിഞ്ഞ രണ്ടു ഒളിമ്പിക്സിലും ബ്രസീലിനു വെള്ളി മെഡലായിരുന്നു. ബ്രസീലിന്റെ തകർപ്പൻ ജയത്തിനു സ്റ്റേഡിയം നിറഞ്ഞ കാണികളുടെ അകമഴിഞ്ഞ പിന്തുണയുമുണ്ടായിരുന്നു. വെങ്കലമെഡൽ മത്സരത്തിൽ റഷ്യക്കെതിരേ അമേരിക്ക ആദ്യ രണ്ടു സെറ്റുകളും നഷ്‌ടപ്പെട്ട ശേഷം ശക്‌തമായി തിരിച്ചെത്തി വിജയം സ്വന്തമാക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.