സിന്ധുവിന് അഞ്ചു കോടി രൂപ പാരിതോഷികം
സിന്ധുവിന് അഞ്ചു കോടി രൂപ പാരിതോഷികം
Sunday, August 21, 2016 11:25 AM IST
ഹൈദരാബാദ്: റിയോ ഒളിമ്പിക്സിൽ വെള്ളിമെഡൽ നേടിയ ബാഡ്മിന്റൺ താരം പി.വി.സിന്ധുവിന് തെലുങ്കാന സർക്കാരിന്റെ പാരിതോഷികം അഞ്ചു കോടി രൂപ. മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവാണ് പാരിതോഷികം പ്രഖ്യാപിച്ചത്. പണം കൂടാതെ സ്‌ഥലവും നൽകാനും, സിന്ധു സമ്മതിച്ചാൽ തെലുങ്കാന സർക്കാർ സർവീസിൽ ഉന്നത ഉദ്യോഗം നൽകാനും സർക്കാർ തീരുമാനിച്ചു. സിന്ധുവിന്റെ പരിശീലകൻ പുല്ലേല ഗോപിചന്ദിന് ഒരു കോടി രൂപ പാരിതോഷികവും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.


റിയോ ഒളിമ്പിക്സ് ബാഡ്മിന്റൺ ഫൈനലിൽ സ്പെയിനിന്റെ കരോളിന മരീനോടാണ് സിന്ധു പരാജയപ്പെട്ടത്. ആദ്യ സെറ്റ് സ്വന്തമാക്കിയശേഷമാണ് സിന്ധു തോൽവി വഴങ്ങിയത്. ഇതോടെ ഒളിമ്പിക്സിൽ വെള്ളിമെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമെന്ന നേട്ടം സിന്ധുവിന് സന്തമായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.