400 മീറ്റർ റിലേയിൽ അമേരിക്ക
Sunday, August 21, 2016 11:25 AM IST
റിയോ: 4–400 മീറ്ററിലെ പുരുഷ, വനിതാ വിഭാഗങ്ങളിൽ അമേരിക്ക ചാമ്പ്യന്മാർ. 100 മീറ്റർ റിലേയിൽ അയോഗ്യരാക്കപ്പെട്ടതിന്റെ കേടുതീർത്ത പ്രകടനമാണ് ലഷോൺ മെറിറ്റ്, അർമാൻ ഹാൾ, ടോണി മക് ക്വയി, ഗിൽ റോബർട്ട്സ് എന്നിവരുൾപ്പെട്ട അമേരിക്കൻ ടീം കാഴ്ചവച്ചത്. 2:57.30 എന്ന സമയത്തിലാണ് അമേരിക്ക മത്സരം പൂർത്തിയാക്കിയത്. 100 മീറ്ററിലെ ചാമ്പ്യന്മാരായ ജമൈക്ക രണ്ടാം സ്‌ഥാനത്തേക്കു പിന്തള്ളപ്പെട്ടു 2:58.16 എന്ന സമയത്താണ് അവർ മത്സരം പൂർത്തിയാക്കിയത്. വനിതാ വിഭാഗത്തിൽ തുടർച്ചയായ ആറാം ഒളിമ്പിക്സിലും അമേരിക്ക സ്വർണം നേടി. കോട്നി ഒക്കോളോ, നതാഷ ഹേസ്റ്റിംഗ്സ്, ഫില്ലിസ് ഫ്രാൻസിസ്, ആലിസൺ ഫെലിക്സ് എന്നിവരുൾപ്പെട്ട ടീം 3:19.06 എന്ന സമയത്ത് ഫിനിഷ് ചെയ്താണ് ചാമ്പ്യന്മാരായത്. അലിസൺ ഫെലിക്സിന്റെ ആറാം ഒളിമ്പിക് സ്വർണമായിരുന്നു ഇത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.