നർസിംഗ് സംഭവം: സിബിഐ അന്വേഷണം വേണമെന്ന് ഡബ്ല്യുഎഫ്ഐ
നർസിംഗ് സംഭവം: സിബിഐ അന്വേഷണം വേണമെന്ന് ഡബ്ല്യുഎഫ്ഐ
Sunday, August 21, 2016 11:18 AM IST
ന്യൂഡൽഹി: ഇന്ത്യൻ ഗുസ്തി താരം നർസിംഗ് യാദവുമായി ബന്ധപ്പെട്ട ഉത്തേജക മരുന്ന് വിവാദത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ ആവശ്യപ്പെട്ടു. ഡബ്ലുഎഫ്ഐ പ്രസിഡന്റ് ബ്രിജ് ഭൂഷൻ ഷരൻ ആണ് അന്വേഷണം ആവശ്യപ്പെട്ടത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അന്വേഷണം ആവശ്യമാണെന്ന് ബ്രിജ് ഭൂഷൻ പറഞ്ഞു.

ഉത്തേജകമരുന്ന് പരിശോധനയിൽ പരാജയപ്പെട്ട നർസിംഗിന് രാജ്യാന്തര കായിക തർക്കപരിഹാര കോടതി നാലു വർഷത്തേക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. നർസിംഗിനെ കുറ്റവിമുക്‌തനാക്കിയതിനെതിരെ ലോക ഉത്തേജക മരുന്ന് വിരുദ്ധ ഏജൻസി (വാഡ) നൽകിയ അപ്പീൽ കോടതി (കാസ്) അംഗീകരിച്ചാണ് വിലക്ക് ഏർപ്പെടുത്തിയത്. തന്നെ കുടുക്കാൻ ഗൂഢാലോചന നടന്നെന്ന നർസിംഗിന്റെ വാദം രാജ്യാന്തര കോടതി തള്ളുകയായിരുന്നു. ഇതോടെ റിയോയിൽ മത്സരത്തിൽ ഇറങ്ങാൻ നർസിംഗിന് സാധിച്ചില്ല.


കാസ് നർസിംഗിനു ഹാജരാകാൻ ഏർപ്പെടുത്തിയ സമയം ശരിയായില്ല. ഇതുകൊണ്ട് അദ്ദേഹത്തിനു തന്റെ വാദം അവതരിപ്പിക്കാൻ അഭിഭാഷകനെ കൊണ്ടുവരാൻ പറ്റിയില്ല. കൂടാതെ നർസിംഗിനു പകരം 74 കിലോഗ്രാം ഇനത്തിൽ മത്സരിപ്പിക്കാനും ആയില്ലെന്ന് ഡബ്ല്യുഎഫ്ഐ അറിയിച്ചു. മത്സരം തുടങ്ങുന്നതിനു മൂന്നു ദിവസം മുമ്പാണ് വാഡ, ദേശീയ ഉത്തേജകമരുന്ന് വിരുദ്ധ ഏജൻസി നർസിംഗിനു നൽകിയ അനുമതിക്കെതിരേ അപ്പീൽ സമർപ്പിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.