കിപ്ചോഗിനു മാരത്തൺ സ്വർണം
Sunday, August 21, 2016 11:18 AM IST
റിയോ: പുരുഷ മാരത്തൺ സ്വർണം കെനിയയുടെ എലിയുദ് കിപ്ചോഗിന്. ഏപ്രിലിൽ നടന്ന ലണ്ടൻ മാരത്തണിൽ വിജയിച്ച കിപ്ചോഗ് എതിരാളികളെ വളരെ പിന്നിലാക്കിയാണ് സ്വർണം സ്വന്തമാക്കിയത്. രണ്ട് മണിക്കൂർ എട്ട് മിനിറ്റ് 44 സെക്കൻഡിലാണ് കെനിയൻ താരം ഫിനിഷിംഗ് ലൈൻ കടന്നത്. രണ്ടു മണിക്കൂർ ഒമ്പത് മിനിറ്റ് 54 സെക്കൻഡിൽ എത്യോപ്യയുടെ ഫെയ്സ ലിലെസ രണ്ടാമതെത്തി. അമേരിക്കയുടെ ഗാലൻ റപ് വെങ്കലം സ്വന്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.