ഒമ്പതാം സ്വർഗം
ഒമ്പതാം സ്വർഗം
Saturday, August 20, 2016 12:33 PM IST
റിയോ: മൂന്ന് ഒളിമ്പിക്സുകൾ, ഒമ്പത് മത്സരങ്ങൾ, ഒമ്പതു സ്വർണം, ഇതു കൂട്ടിവായിച്ചാൽ കിട്ടുന്ന ഉത്തരം ഉസൈൻ ബോൾട്ട് എന്നായിരിക്കും.

സമ്പൂർണനായ കായികതാരമെന്ന് ലോകത്തിൽ ഒരാളെ വിശേഷിപ്പിക്കാമെങ്കിൽ അത് ബോൾട്ടിനു മാത്രം ചേരുന്ന വിശേഷണമായിരിക്കും. അത്ലറ്റിക്സിൽ തനിക്ക് അസാധ്യമായത് യാതൊന്നുമില്ലെന്നു തെളിയിച്ച അഭിനവ നെപ്പോളിയൻ. ഉസൈൻ സെന്റ് ലിയോ ബോൾട്ട് എന്ന മനുഷ്യൻ ഒളിമ്പിക്സിൽ നിന്നു പടിയിറങ്ങുമ്പോൾ ഒരു യുഗത്തിനാണ് അന്ത്യമാകുന്നത്. ഒളിമ്പിക്സ് ബോൾട്ടിനു മുമ്പ് ബോൾട്ടിനു ശേഷം എന്ന് ഇനി അറിയപ്പെടും. 100 മീറ്റർ റിലേയിൽ സ്വർണം കുറിച്ചതോടെ ഒളിമ്പിക്സിൽ നേടിയ മഞ്ഞ ലോഹത്തിന്റെ എണ്ണത്തിൽ കിംഗ് കാൾ എന്നറിയപ്പെടുന്ന കാൾ ലൂയിസിനും “പറക്കും ഫിൻ” എന്ന പേരിൽ അറിയപ്പെടുന്ന പാവോ നൂർമിക്കുമൊപ്പമെത്താനും ബോൾട്ടിനായി. ഒളിമ്പിക്സിൽ സ്വന്തമാക്കിയ “ട്രിപ്പിൾ ട്രിപ്പിൾ,” ബോൾട്ടിനെ ഒരു പക്ഷേ അവരുടെ മുകളിലായിരിക്കും പ്രതിഷ്ഠിക്കുക.

റിയോയിൽ 4–100 മീറ്ററിൽ ജമൈക്ക സ്വർണം നേടുമെന്ന് ബോൾട്ടിനെ അറിയാവുന്നവർക്കെല്ലാം ഉറപ്പായിരുന്നു. 37.27 സെക്കൻഡിലായിരുന്നു ബോൾട്ടിന്റെ ടീം സ്വർണമണിഞ്ഞത്. അസഫ പവൽ, യൊഹാൻ ബ്ലേക്ക്, നിക്കൽ ആഷ്മീഡ് എന്നിവർക്ക് ബോൾട്ടിനെ പിന്തുണയ്ക്കേണ്ട ആവശ്യം മാത്രമേയുണ്ടായിരുന്നുള്ളൂ. അപ്രതീക്ഷിത പ്രകടനത്തിലൂടെ ഏഷ്യൻ റിക്കാർഡ് തിരുത്തിക്കുറിച്ച ജപ്പാൻ രണ്ടാമതെത്തിയതു മാത്രമാണ് കാണികൾക്കു ഞെട്ടലുണ്ടാക്കിയത്. 37.60 സെക്കൻഡിലായിരുന്നു ഉദയസൂര്യന്റെ നാട്ടുകാർ വെള്ളി നേടിയത്. ഈയിനത്തിൽ ജപ്പാൻ ആദ്യമായാണ് ഒളിമ്പിക്സിൽ വെള്ളി നേടുന്നത്.

ജമൈക്കയുടെ പ്രധാന എതിരാളികളായ അമേരിക്കയെ അയോഗ്യരാക്കിയത് അയൽവാസികളായ കാനഡക്കാർക്കു നേട്ടമായി. അവസാന ലാപ്പിലോടിയ ജസ്റ്റിൻ ഗാറ്റ്ലിനു മൈക്ക് റോഡ്ജേഴ്സ് ബാറ്റൺ കൈമാറിയത് തെറ്റായ രീതിയിലായിരുന്നുവെന്ന നിരീക്ഷണത്തിൻമേലാണ് അമേരിക്കയ്ക്ക് അയോഗ്യത കൽപ്പിച്ചത്. ഈ ഒളിമ്പിക്സിൽ ബോൾട്ടിന്റെ പ്രധാന എതിരാളിയായിരുന്ന ആന്ദ്രേ ഡി ഗ്രാസെയുൾപ്പെട്ട കാനഡ ടീം നാലാം സ്‌ഥാനത്തു നിന്നും വെങ്കലത്തിലേക്കുയർന്നു. 37.64 സെക്കൻഡിലായിരുന്നു കാനഡയുടെ ഫിനിഷ്.

ജസ്റ്റിൻ ഗാറ്റ്ലിൻ, ടൈസൺ ഗേ, മൈക്ക് റോഡ്ജേഴ്സ്, ട്രാവോൺ ബ്രോമൽ എന്നിവരുൾപ്പെട്ട അമേരിക്കൻ ടീം വെങ്കലം നേടി എന്നുറപ്പിച്ച് ആഹ്ലാദ പ്രകടനം നടത്തുന്നതിനിടയിലാണ് സ്ക്രീനിൽ അയോഗ്യരാക്കപ്പെട്ട വിവരം തെളിഞ്ഞത്. തങ്ങളുടെ അവസാന ഒളിമ്പിക്സിനിറങ്ങിയ ടൈസൻ ഗേയ്ക്കും ജസ്റ്റിൻ ഗാറ്റ്ലിനും ഇത് കടുത്ത നിരാശയാണ് സമ്മാനിച്ചത്. ഇനിയൊരു ഒളിമ്പിക്സിനു താനുണ്ടാവില്ലെന്നു വ്യക്‌തമാക്കിയ ഗാറ്റ്ലിൻ, അടുത്ത വർഷം നടക്കുന്ന ലോകചാമ്പ്യൻഷിപ്പാണ് തന്റെ ലക്ഷ്യമെന്നും വ്യക്‌തമാക്കി. ഈ ഒളിമ്പിക്സിൽ ടൈസൺ ഗേയുടെ ഏക മത്സരമായിരുന്നു ഇത്. അയോഗ്യതാ പ്രഖ്യാപനം കേട്ട് അവിശ്വസനീയതയോടെയാണ് ഗേ സ്റ്റേഡിയം വിട്ടത്. ഇതിലൊക്കെ ഉപരി ബോൾട്ടിന്റെ വിടവാങ്ങൽ തന്നെയായിരുന്നു പ്രധാന സംഭവം. ഇതിഹാസതാരത്തെ ആരാധകർ നെഞ്ചോടു ചേർത്തു.


2007ൽ ജപ്പാനിലെ ഒസാക്കയിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിലായിരുന്നു ഉസൈൻ ബോൾട്ട് അവസാനമായി സ്വർണമല്ലാത്തൊരു മെഡൽ നേടുന്നത്. അന്ന് 200 മീറ്ററിൽ ടൈസൺ ഗേയ്ക്കു പിന്നിൽ രണ്ടാമനാകാനായിരുന്നു ബോൾട്ടിന്റെ വിധി. എന്നാൽ പിന്നീടൊരിക്കലും ബോൾട്ട് രണ്ടാമനായിട്ടില്ല. ബോൾട്ട് മത്സരിക്കുമ്പോൾ വെള്ളി ആർക്കെന്ന ചോദ്യം മാത്രം ലോകമെമ്പാടുമുള്ള കായികപ്രേമികളുടെ മനസിൽ അവശേഷിച്ചു.

2011ലെ ദേജു ലോകചാമ്പ്യൻഷിപ്പിൽ 100 മീറ്ററിൽ ഫൗൾ സ്റ്റാർട്ടിനെത്തുടർന്ന് അയോഗ്യനാക്കിയതു മാത്രമാണ് ബോൾട്ടിനു സംഭവിച്ച നഷ്‌ടം. എന്നാൽ പിന്നീടു നടന്ന ലോക ചാമ്പ്യൻഷിപ്പിൽ ആ നഷ്‌ടങ്ങൾ നികത്താനും ബോൾട്ടിനായി. 100, 200,4–400 മീറ്റർ എന്നീ ഇനങ്ങളിലെ ലോകറിക്കാർഡുകളും ഒളിമ്പിക് റിക്കാർഡുകളും ഈ ജമൈക്കക്കാരനു സ്വന്തമാണ്. 100 മീറ്ററിൽ 2009 ലെ ബെർലിൻ ലോക ചാമ്പ്യൻഷിപ്പിൽ സ്‌ഥാപിച്ച 9.58ന്റെ ലോകറിക്കാർഡ് മറികടക്കാൻ ഇനിയൊരു താരം ജനിക്കേണ്ടിയിരിക്കുന്നു. പേരിലുള്ള വിശുദ്ധത പ്രവൃത്തിയിലും കാണിച്ച ബോൾട്ട് ഒരിക്കൽ പോലും ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടിട്ടില്ല. ഇനി ലോകം ബോൾട്ടിനെകാണുക 2017ൽ ലണ്ടനിൽ നടക്കുന്ന ലോകചാമ്പ്യൻഷിപ്പിലായിരിക്കും. 200 മീറ്റർ ഓട്ടം അവസാനിപ്പിച്ച ബോൾട്ട് അവിടെ 100 മീറ്ററിലും 4–100 സ്വർണം നേടുന്നതു കാണാനാകും തീർച്ച.


<ശ><ആ>ഏറ്റവും മികച്ചവൻ ഞാനാണെന്ന് ഈ ലോകത്തിനു മുമ്പിൽ തെളിയിച്ചു. എന്തിനു വേണ്ടണ്ടി ഇവിടെ വന്നുവോ അതാണ് ഞാൻ ചെയ്തത്. ഇതു കൊണ്ടെണ്ടാക്കെയാണ് ഇതാണ് എന്റെ അവസാന ഒളിമ്പിക്സ് എന്നു ഞാൻ പറഞ്ഞത്, ഇനിയെനിക്ക് തെളിയിക്കാനായി യാതൊന്നും ബാക്കിയില്ല. എന്തുകൊണ്ടണ്ടാണ് ഞാനാണ് ഏറ്റവും മികച്ചവനെന്നു ഞാൻ ലോകത്തിന്റെ മുമ്പിൽ തെളിയിക്കുന്നതെന്നു വച്ചാൽ, ഞാൻ ലോകത്തിലെ ഏറ്റവും മികച്ചവരിൽ ഒരാളായി മാറാൻ ശ്രമിക്കുന്നു. മുഹമ്മദ് അലിക്കും പെലെയ്ക്കും ഒപ്പം മഹാനായി വാഴ്ത്തപ്പെടാനാണ് എന്റെ ആഗ്രഹം. ഈ ഒളിമ്പിക്സിനു ശേഷം ഈ രണ്ടണ്ടു പേരിനൊപ്പം എന്റെ പേരുകൂടി ചേർക്കപ്പെടുമെന്നു ഞാൻ വിശ്വസിക്കുന്നു. –ഉസൈൻ ബോൾട്ട്

<ശാഴ െൃര=/ിലംശൊമഴലെ/േീു200816.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.