അത്ലറ്റിക്സിൽ ഇന്ത്യക്കു നാണക്കേട്
അത്ലറ്റിക്സിൽ ഇന്ത്യക്കു നാണക്കേട്
Saturday, August 20, 2016 12:29 PM IST
റിയോ ഒളിമ്പിക്സ് അത്ലറ്റിക്സ് ഇന്ത്യക്കു വലിയ നിരാശയാണു സമ്മാനിച്ചത്. കൂടുതൽ മെഡൽ പ്രതീക്ഷയുമായാണ് ഇന്ത്യ ഒളിമ്പിക് ചരിത്രത്തിലെ ഏറ്റവും വലിയ സംഘത്തെ റിയോയിലേക്കയച്ചത്. ഷൂട്ടിംഗിലും അമ്പെയ്ത്തിലും ബോക്സിംഗിലും കൂടുതൽ മെഡൽ പ്രതീക്ഷിച്ചെങ്കിലും ഒന്നിലും മെഡൽ കിട്ടിയില്ല. അവസാനം രണ്ടു വനിതാ രത്നങ്ങൾ ഇന്ത്യക്കു കാത്തിരുന്ന മെഡൽ സമ്മാനിച്ചു. ആദ്യം ഗുസ്തിയിൽ സാക്ഷി മാലിക്ക് വെങ്കലവും ബാഡ്മിന്റണിൽ പി.വി. സിന്ധു വെള്ളിയും ഇന്ത്യക്ക് നൽകി. പുരുഷന്മാരുടെ മാരത്തണിൽ ടി. ഗോപി ഇന്ന് ഇറങ്ങുന്നുണ്ട്.

അന്തർദേശീയ മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയ ഇന്ത്യയുടെ ട്രാക്ക് ആൻഡ് ഫീൽഡ് ടീം റിയോയിൽ തീർത്തും നിറം മങ്ങിപ്പോയതാണ് ഏറ്റവും ദുഃഖകരം. ഒളിമ്പിക്സിൽ പങ്കെടുക്കുന്ന മറ്റ് രാജ്യങ്ങളിലെ വൻകിട താരങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ നാം പിന്നിലെങ്കിലും പോരാട്ടത്തിന്റേതായ യാതൊരു ലക്ഷണവും കാണിക്കാതെ കീഴടങ്ങിയതാണ് ദുഃഖകരം. ഇന്ത്യൻ അത്ലറ്റുകളിൽ പലർക്കും തങ്ങളുടെ ഏറ്റവും മികച്ച സമയം, ഏറ്റവും കൂടുതൽ ദൂരം, കൂടുതൽ ഉയരം എന്നിവയ്ക്കൊപ്പം എത്താൻ പോലുമായില്ല.

ലണ്ടൻ ഒളിമ്പിക്സിൽ ഫൈനലിലെത്തിയ ഡിസ്കസ് ത്രോ താരം വികാസ് ഗൗഡ, വനിതകളുടെ 800 മീറ്റർ ഓട്ടത്തിൽ സെമിയിലെത്തിയ ടിന്റു ലൂക്ക എന്നിവർ പ്രാഥമിക റൗണ്ടിലേ പുറത്തായി. വനിതകളുടെ 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ ഫൈനലിലെത്തിയ ലളിത ബാബർ മാത്രമായിരുന്നു ഇന്ത്യൻ അത്ലറ്റിക് ടീമിന്റെ അഭിമാനം കാത്തത്. റാങ്കിംഗിൽ പത്താമെത്താനും ലളിതയ്ക്കായി. 1984ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്സിൽ 400 മീറ്റർ ഹർഡിൽസിൽ ഫൈനലിലെത്തിയ ഇന്ത്യയുടെ ഏറ്റവും മികച്ച അത്ലറ്റ് പി.ടി. ഉഷയ്ക്കു ശേഷം ഒരു ഇന്ത്യൻ വനിത ആദ്യമായാണ് ഫൈനലിലെത്തുന്നത്. ലളിതയ്ക്കൊപ്പമുണ്ടായിരുന്ന സുധാ സിംഗിന് 30–ാം റാങ്കാണ് ലഭിച്ചത്. വനിതകളുടെ 100 മീറ്ററിൽ യോഗ്യത നേടിയ ദ്യുതി ചന്ദിന് ആദ്യ റൗണ്ടിൽ 11.69 സെക്കൻഡായിരുന്നു സമയം. സെമിയിലേക്കു യോഗ്യതയും നേടിയില്ല. പങ്കെടുത്ത അത്ലറ്റുകളുടെ റാങ്കിംഗിൽ 50–ാം സ്‌ഥാനമായിരുന്നു ദ്യുതിക്ക്. മലയാളി അത്ലറ്റ് ടിന്റുവിനും ഒരു തരത്തിലും മെച്ചപ്പെട്ട പ്രകടനം നടത്താനായില്ല. 800 മീറ്റർ ആദ്യ ലീഡ് നേടിയ ടിന്റുവിന് പിന്നീട് ആ ലീഡ് തുടരാനായില്ല. രണ്ടു മിനിറ്റ് 00.58 സെക്കൻഡിൽ സീസണിലെ മികച്ച സമയം കുറിക്കാനായി എന്നതു മാത്രമായിരുന്നു മെച്ചം. റാങ്കിംഗിൽ 29– ാം സ്‌ഥാനത്തുമെത്താനായി. 4ഃ400 റിലേയിൽ ഹീറ്റ്സിൽ ഏഴാമതായാണ് ടിന്റു, നിർമല ഷിയോറാൻ, എം. ആർ പൂവമ്മ, അനിൽഡാ തോമസ് ഉൾപ്പെട്ട സംഘം ഫിനിഷ് ചെയ്തത്. റാങ്കിംഗിൽ 13–ാമതായി. പുരുഷന്മാരുടെ 4ഃ400 ടീമിന് യോഗ്യത നേടാനുമായില്ല. ആ പുരുഷ ടീമിലെ മലയാളിതാരം മുഹമ്മദ് അനസിനും യോഗ്യത നേടാനായില്ല. ഹീറ്റ്സിൽ ആറാമതായിരുന്നു അനസ്. റാങ്കിംഗിൽ 31–ാം സ്‌ഥാനത്തും.

വനിതകളുടെ മാരത്തണിൽ ഒ.പി. ജയ്ഷയ്ക്ക് 89–ാം സ്‌ഥാനമായിരുന്നു. പുരുഷന്മാരുടെ 800 മീറ്റർ ഹീറ്റ്സിൽ ഡേവിഡ് റുദിഷയ്ക്കൊപ്പം ഓടിയ ജിൻസൺ ജോൺസൺ മികച്ച പ്രകടനം നടത്തിയെങ്കിലും ഹീറ്റ്സിൽ ഒപ്പം ഓടിയ ആളുമായി കൂട്ടിയിടിച്ചുവീഴുകയായിരുന്നു. ഈ വീഴ്ച ആ താരത്തിന്റെ ഓട്ടത്തെ ബാധിച്ചു. ഹീറ്റ്സിൽ അഞ്ചാമതും റാങ്കിംഗിൽ 25–ാമതുമെത്താൻ ജിൻസണായി.


മലയാളി ട്രിപ്പിൾ ജംപ് താരം രഞ്ജിത് മഹേശ്വരി മികച്ച പ്രകടനം നടത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതും റിയോയിലുണ്ടായില്ല. 2010 കോമൺവെൽത്ത് ഗെയിംസ് (17.07 മീറ്റർ), 2016ലെ ഇന്ത്യൻ ഗ്രാൻഡ് പ്രീ (17.03) എന്നിവിടങ്ങളിൽ പുറത്തെടുത്ത പ്രകടനം പോലും റിയോയിലുണ്ടായില്ല. 16.13 മീറ്ററായിരുന്നു രഞ്ജിത് ഒളിമ്പിക്സിൽ കുറിച്ച ദൂരം. പുരുഷന്മാരുടെ ലോംഗ് ജംപിൽ അങ്കിത് ശർമയ്ക്കു യോഗ്യത നേടാനായില്ല. പുരുഷന്മാരുടെ 50 കിലോമീറ്റർ നടത്തത്തിൽ സന്ദീപ് കുമാർ 35–ാം സ്‌ഥാനത്തായിരുന്നു. പുരുഷന്മാരുടെ 20 കിലോമീറ്റർ നടത്തത്തിൽ മനീഷ് സിംഗിനു 13–ാം സ്‌ഥാനത്തെത്താനായി. ഈ ഇനത്തിലെ ഗുർമീത് സിംഗും കൃഷ്ണ ഗണപതിയും അയോഗ്യരാക്കപ്പെടുകയും ചെയ്തു. വനിതകളുടെ 20 കിലോ മീറ്റർ നടത്തത്തിൽ ഖുഷ്ബിർ കൗർ 54 സ്‌ഥാനത്തായിരുന്നു.

വനിതകളുടെ ഡിസ്കസ് ത്രോയിൽ സീമ പുനിയയ്ക്കും യോഗ്യതാ ഘട്ടത്തിനപ്പുറമെത്താനായില്ല. റാങ്കിംഗിൽ 20മതായിരുന്നു. വനിതകളുടെ 200 മീറ്റർ ഹീറ്റ്സിൽ ശ്രബാനി നന്ദ ആറാം സ്‌ഥാനത്തെത്തി. സെമി ഫൈനലിൽ കടക്കേണ്ടതിനു വേണ്ട സമയത്തെ ക്കാൾ വളരെ പിന്നിലായിരുന്നു ശ്രബാനി; റാങ്കിംഗിൽ 55–ാംമതും. വനിതകളുടെ മാരത്തണിൽ കവിത റാവത്ത് 120–ാം സ്‌ഥാനത്തായിട്ടാണ് ഫിനിഷ് ചെയ്തത്. റിയോയിൽ പലർക്കും തങ്ങളുടെ വ്യക്‌തിഗത മികവിനൊപ്പമെത്താനായില്ല എന്നതും ദുഃഖകരമായ കാര്യമാണ്.

<ആ>റിലേയിൽ സമ്പൂർണ നിരാശ

<ശാഴ െൃര=/ിലംശൊമഴലെ/ാലിൃലഹഹമ്യ200816.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>

റിയോ: റിയോയിൽ 4ഃ400 മീറ്റർ റിലേയിൽ മത്സരിച്ച ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകൾ ഫൈനലിലെത്താതെ പുറത്ത്. നിർമല ഷിയോറൻ, ടിന്റു ലൂക്ക, എം. ആർ. പൂവമ്മ, അനിൽഡ തോമസ് എന്നിവരുൾപ്പെട്ട വനിതാ ടീം ഹീറ്റ്സിൽ ഏഴാമതായാണ് ഫിനിഷ് ചെയ്തത്. 3:29.33 എന്ന സമയത്ത് മത്സരം പൂർത്തിയാക്കിയ ടീം ഇരുഹീറ്റ്സിലുമായി 13–ാം സ്‌ഥാനത്തായി. 3.21.42 എന്ന സമയത്ത് ഫിനിഷ് ചെയ്ത അമേരിക്ക ഒന്നാമതായി ഫൈനലിൽ കടന്നു. 3:22.38 സമയത്തോടെ ജമൈക്ക രണ്ടാമതായി. 3:24.54ൽ ഫിനിഷ് ചെയ്ത യുക്രെയ്ൻ മൂന്നാമതായി.

യോഗ്യതാ റൗണ്ടിൽ 3:02.24 എന്ന സമയത്ത് ഫിനിഷ് ചെയ്ത പുരുഷ ടീമിനെ അയോഗ്യരാക്കി. കുഞ്ഞിമുഹമ്മദ്, മുഹമ്മദ് അനസ്, അയ്യസ്വാമി ധരുൺ, ആരോക്യ രാജീവ് എന്നിവരുൾപ്പെട്ട ടീമിന് വിനയായത് ബാറ്റൺ കൈമാറ്റത്തിലെ പിഴവാണ്. അവസാന പാദത്തിലോടിയ ആരോക്യ രാജീവിന് ബാറ്റൺ കൈമാറുന്നതിൽ ധരുൺ വരുത്തിയ പിഴവ് ഇന്ത്യയുടെ പുറത്താകലിലേക്ക് നയിച്ചു. ബ്രിട്ടനും ട്രിനിഡാഡ് ആൻഡ് ടുബാഗോയും ഇന്ത്യക്കൊപ്പം അയോഗ്യത കൽപ്പിക്കപ്പെട്ട് പുറത്തായി. 2.58.29 സമയത്ത് ഫിനിഷ് ചെയ്ത് ജമൈക്ക അമേരിക്കയെ രണ്ടാം സ്‌ഥാനത്തേക്കു പിന്തള്ളി ഫൈനലിൽ കടന്നു. 2:58.38എന്ന സമത്താണ് അമേരിക്ക ഫിനിഷ് ചെയ്തത്. 2:59.25 എന്ന സമയത്ത് ഫിനിഷ് ചെയ്ത ബെൽജിയം മൂന്നാം സ്‌ഥാനക്കാരായി ഫൈനലിൽ പ്രവേശിച്ചു.


<ആ>റിയോയിൽ ഇന്ത്യ ഇന്ന്

യോഗേശ്വർ ദത്ത് ഫ്രീസ്റ്റൈൽ ഗുസ്തി

വൈകുന്നേരം അഞ്ചിന്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.