ഒളിമ്പിക് സംഘാടകർക്കുനേർക്ക് കൈയേറ്റം; 10 ഓസ്ട്രേലിയൻ അത്ലറ്റുകൾ കസ്റ്റഡിയിൽ
ഒളിമ്പിക് സംഘാടകർക്കുനേർക്ക് കൈയേറ്റം; 10 ഓസ്ട്രേലിയൻ അത്ലറ്റുകൾ കസ്റ്റഡിയിൽ
Saturday, August 20, 2016 5:49 AM IST
റിയോ ഡി ഷാനെറോ: ഒളിമ്പിക് സംഘാടകരെ കൈയേറ്റം ചെയ്ത 10 ഓസ്ട്രേലിയൻ അത്ലറ്റുകളെ ബ്രസീലിയൻ പോലീസ് കസ്റ്റഡിയിലെടുത്തു. റിയോയിലെ ഒളിമ്പിക് പാർക്കിൽ അതല്റ്റുകളെ സ്വീകരിക്കാനെത്തിയ സംഘാടകരെയാണ് അത്ലറ്റുകൾ കൈയേറ്റം ചെയ്തത്. ഇവരെ ബ്രസീൽ ഫെഡറൽ പോലീസ് ചോദ്യം ചെയ്തുകവരികയാണ്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

ഓസ്ട്രേലിയയുടെ സൈക്ലിംഗ്, റഗ്ബി, റോവിംഗ് താരങ്ങളെയാണ് കസ്റ്റഡിയിലെടുത്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.