നർസിംഗിന്റെ വിധി നാളെ
നർസിംഗിന്റെ വിധി നാളെ
Saturday, July 30, 2016 1:01 PM IST
ന്യൂഡൽഹി: ഇന്ത്യൻ ഗുസ്തി താരം നർസിംഗ് യാദവിനു റിയോ ഒളിമ്പിക്സിൽ മത്സരിക്കാനാകുമോയെന്ന കാര്യത്തിൽ ഇന്നും തീരുമായില്ല. നാഷണൽ ആൻഡി ഡോപിംഗ് ഏജൻസി (നാഡ) യുടെ അച്ചടക്ക സമിതിയുടെ നാളെ ചേരുന്ന യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടായേക്കും. സമിതി കൂടുതൽ വിശദമായ പഠനം നടത്തിയെന്നും നാളെ വിധി ഉണ്ടാകുമെന്നും നാഡ ഡിജി നവീൻ അഗർവാൾ പറഞ്ഞു. ഇന്നലെ ചേർന്ന അച്ചടക്ക സമിതി യോഗം നർസിംഗിന്റെ കാര്യം വിശദമായി പരിശോധിച്ചു.

ഇന്നലെ ചേർന്ന യോഗത്തിൽ ധാരാളം രേഖകൾ പരിശോധിച്ചു. വാദങ്ങൾ കൂടുതൽ സമയം നീണ്ടുനിന്നു. അതിനാലാണ് ഇന്നലെ വിധി പറയാതിരുന്നതെന്നും അദ്ദേഹം അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.