വിൻഡീസ് വീണ്ടും തകർന്നു
Saturday, July 30, 2016 1:01 PM IST
കിംഗ്സ്റ്റൺ: സാബിന പാർക്കിൽ നടക്കുന്ന ഇന്ത്യക്കതിരെയുള്ള രണ്ടാം ടെസ്റ്റിലും വെസ്റ്റ് ഇൻഡീസ് നിരാശപ്പെടുത്തി. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇൻഡീസ് അഞ്ചു വിക്കറ്റിന് 120 റൺസ് എന്ന നിലയിലാണ്. ററോസ്റ്റൺ ചേസ് (6), ഷെയ്ൻ ഡൗറിച്ച് (3) ആണ് ക്രീസിൽ.

സ്കോർബോർഡിൽ ഏഴു റൺസുള്ളപ്പോൾ ആതിഥേയരുടെ മൂന്നു മുൻനിര ബാറ്റ്സ്മാൻമാർ കൂടാരം കയറിയിരുന്നു.

ഇഷാന്ത് ശർമയും മുഹമ്മദ് ഷാമിയും വിൻഡീസിന്റെ മുൻനിര തകർത്തു. വിൻഡീസ് സ്കോർ നാലിലെത്തിയപ്പോൾ ഓപ്പണർ ക്രെയ്ഗ് ബ്രാത്വെയ്റ്റിനെ (1) ശർമ ചേതേശ്വർ പൂജാരയുടെ കൈകളിലെത്തിച്ചു. തൊട്ടടുത്ത പന്തിൽ ഡാരൻ ബ്രാവോ പൂജ്യനായി മടങ്ങി. കോഹ് ലിക്കായിരുന്നു ക്യാച്ച്. അധികം വൈകാതെ രാജേന്ദ്ര ചന്ദ്രികയെ (5) ഷാമി കെ.എൽ. രാഹുലിന്റെ കൈകളിലെത്തിച്ചു. പരിക്കേറ്റ മുരളി വിജയിനു പകരമാണ് കെ.എൽ. രാഹുൽ ആദ്യ ഇലവനിൽ സ്‌ഥാനം നേടിയത്.


ആദ്യ തകർച്ചയ്ക്കു ശേഷം വിൻഡീസ് ഉണർന്നതുപോലെ തോന്നി. ജെർമിയൻ ബ്ലാക്ക്വുഡും മർലോൺ സാമുവൽസും ചേർന്ന നാലാം വിക്കറ്റ് കൂട്ടുകെട്ട് 81 റൺസ് അടിച്ചെടുത്തു. വിൻഡീസ് കളിയിലേക്കു തിരിച്ചുവരുകയാണ് എന്ന തോന്നിപ്പിച്ച അവസര ത്തിൽ ആർ. അശ്വിൻ ആഞ്ഞടിച്ചു. വിക്കറ്റിനു മുന്നിൽ കുരുങ്ങി ബ്ലാക്വുഡ് (62) പുറത്ത്. വിൻഡീസ് സ്കോർ 115ലെത്തിയ പ്പോൾ സാമുവൽസിനെ(37) അശ്വിൻ പുറത്താക്കി ശർമയും അശ്വിനു രണ്ടു വിക്കറ്റ് വീതവും ഷാമി ഒരു വിക്കറ്റും വീതവും വീഴ്ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.