ബോൾട്ടിന്റെ വിജയരഹസ്യം ചിരി!
ബോൾട്ടിന്റെ വിജയരഹസ്യം ചിരി!
Friday, July 29, 2016 1:01 PM IST
കിംഗ്സ്റ്റൺ: ഉസൈൻ ബോൾട്ടിന്റെ വിജയരഹസ്യം സ്വന്തം അമ്മ പുറത്തുവിട്ടു. ചിരിയാണ് ബോൾട്ടിന്റെ വിജയരഹസ്യമെന്നാണ് മാതാവിന്റെ അഭിപ്രായം. പിൻതുടയിലെ ഞരമ്പിനു പറ്റിയ പരിക്കു ഭേദമായി ബോൾട്ട് തന്റെ അവസാന ഒളിമ്പിക്സിന് ഇറങ്ങുകയാണ്. ചിരിപ്പിക്കുന്ന കാര്യങ്ങളാണ് ബോൾട്ടെന്ന ലോകത്തെ ഏറ്റവും വേഗമേറിയ മനുഷ്യനെ ഏറ്റവും മികച്ച ഓട്ടക്കാരനാക്കുന്നതത്രേ. പ്രായം മുപ്പതിനടുത്തെത്തിയ ബോൾട്ട് 100, 200, 4–100 മീറ്ററുകളിൽ ഹാട്രിക് ഒളിമ്പിക് സ്വർണം തേടിയാണ് റിയോയിൽ ഇറങ്ങുന്നത്. ഒരിക്കലും വികാരവിവശനാകരുതെന്നാണ് ബോൾട്ടിന്റെ മാതാപിതാക്കളായ ജെന്നിഫർ –വെല്ലെസ്ലി ബോൾട്ട് ദമ്പതികൾ മകനെ പഠിപ്പിക്കുന്നത്. 2002 കിംഗ്സ്റ്റണിൽ നടന്ന ലോക ജൂണിയർ ചാമ്പ്യൻഷിപ്പ് മുതൽ ഇക്കാര്യം അവർ മകന് ഇക്കാര്യംതന്നെ പറഞ്ഞുകൊടുക്കുന്നു. അന്ന് 15 കാരനായ ബോൾട്ട് 200 മീറ്ററിൽ സ്വർണമണിഞ്ഞു. ഒളിമ്പിക്സിൽ പങ്കെടുക്കാനായി ബോൾട്ട് റിയോയിലെത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.