ഇന്ത്യക്കു വീണ്ടും തോൽവി
ഇന്ത്യക്കു വീണ്ടും തോൽവി
Friday, July 29, 2016 1:01 PM IST
മാഡ്രിഡ്: റിയോ ഒളിമ്പിക്സിനു പുറപ്പെട്ട ഇന്ത്യൻ ഹോക്കി ടീമിനു മാഡ്രിഡിൽ വീണ്ടും തോൽവി. ഇന്ത്യയേക്കാൾ വളരെ പിന്നിലുള്ള സ്പെയിനിനോടാണ് മലയാളി താരം ശ്രീജേഷ് നയിക്കുന്ന ഇന്ത്യൻ ടീം സന്നാഹമത്സരത്തിൽ തോറ്റത്. രണ്ടിനെതിരേ മൂന്നു ഗോളുകൾക്ക് സ്പെയിൻ ഇന്ത്യയെ തോൽപ്പിച്ചു. ആദ്യമത്സരത്തിൽ ഇന്ത്യ ഒന്നിനെതിരേ നാലു ഗോളിനു സ്പെയിനിനോടു തോറ്റിരുന്നു. ഇതോടെ രണ്ടു മത്സരങ്ങളുടെ പരമ്പര ഇന്ത്യ 0–2നു കൈവിട്ടു. 1980നു ശേഷം ഒളിമ്പിക്സിൽ സ്വർണം കൊതിക്കുന്ന ഇന്ത്യക്ക് ഈ പരാജയങ്ങൾ തിരിച്ചടിയായി.


ഇന്ത്യക്കുവേണ്ടി മന്ദീപ് സിംഗ് (38), രമൺദീപ് (57) എന്നിവർ സ്കോർ ചെയ്തപ്പോൾ ജോസെപ് റൊമേവു (20), പാവു കൊമേഡ (42), സാൽവഡോർ പിയെര (53) എന്നിവരാണ് സ്പെയിനിനായി സ്കോർ ചെയ്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.