ലോകകപ്പ് നിയന്ത്രിക്കാൻ ഇന്ത്യൻ വനിത
ലോകകപ്പ് നിയന്ത്രിക്കാൻ ഇന്ത്യൻ വനിത
Friday, July 29, 2016 1:01 PM IST
ന്യൂഡൽഹി: അണ്ടർ 17 വനിത ഫിഫ ലോകകപ്പ് ഫുട്ബോൾ നിയന്ത്രിക്കാൻ ഇന്ത്യൻ വനിത. മുൻ ഇന്ത്യൻ ഫുട്ബോൾ താരം ഉവേന ഫെർണാണ്ടസ് ഈ വർഷം നടക്കുന്ന ലോകകപ്പ് നിയന്ത്രിക്കാൻ ഇറങ്ങുന്നത്. ആദ്യമായാണ് ഒരു ഇന്ത്യൻ വനിത റഫറിയാകുന്നത്. ജോർദാനാണ് അണ്ടർ 17 വനിത ലോകകപ്പിന് ആതിഥേയരാകുന്നത്. 34 കാരിയായ ഉവേന 2014ൽ ഇഞ്ചിയോണിൽ നടന്ന ഏഷ്യൻ ഗെയിംസിലും മത്സരം നിയന്ത്രിക്കാൻ ഉണ്ടായിരുന്നു. 2002 ലോകകപ്പിൽ റഫറിയായ കെ. ശങ്കറിനുശേഷം ആദ്യമായാണ് ഇന്ത്യയിൽനിന്ന് ഒരാൾ ഫിഫയുടെ റഫറിയാകുന്നത്. 2003 എഎഫ്സി ഏഷ്യൻ വനിതാ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു ഉവേന ഫെർണാണ്ടസ്.


2014ലാണ് റഫറിയായുള്ള ഫിഫയുടെ ബാഡ്ജ് ഉവേന സ്വന്തമാക്കുന്നത്. ഇതോടെയാണ് അന്താരാഷ്ട്ര മത്സരങ്ങൾ നിയന്ത്രിക്കാനുള്ള യോഗ്യത ലഭിക്കുന്നത്. ആ വർഷം തന്നെയായിരുന്നു ഏഷ്യൻ ഗെയിംസും. 2012ൽ എഐഎഫ്എഫിന്റെ കാറ്റഗറി 2 റഫറിയായി. ഇതോടെ നാഷണൽ ലെവൽ മത്സരങ്ങൾ നിയന്ത്രിക്കാനായി. ഒരു സ്വപ്നം യാഥാർഥ്യമായതുപോലെയുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.