ആരൺ ഹ്യൂസ് ബ്ലാസ്റ്റേഴ്സിന്റെ മാർക്കി താരം
ആരൺ ഹ്യൂസ് ബ്ലാസ്റ്റേഴ്സിന്റെ മാർക്കി താരം
Thursday, July 28, 2016 1:02 PM IST
മുംബൈ: ഐഎസ്എൽ മൂന്നാം സീസണിലേക്കുള്ള കേരള ബ്ലാസ്റ്റേഴ്സ് ടീമിന്റെ മാർക്കീ താരമായി അയർലൻഡിന്റെ മുൻ താരം ആരൺ ഹ്യൂസിനെ നിയമിച്ചു.

ന്യൂകാസിൽ, ആസ്റ്റൻ വില്ല ടീമുകളുടെ പ്രതിരോധം കാത്തിട്ടുള്ള 36കാരനായ ഹ്യൂസ്ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 405 മത്സരങ്ങൾക്കു ജേഴ്സിയണിഞ്ഞിട്ടുണ്ട്. ന്യൂകാസിലിനായി 205 മത്സരങ്ങളും ആസ്റ്റൺ വില്ലയ്ക്കായി 200 മത്സരങ്ങളും കളിച്ചു. അയർലൻഡ് ദേശീയ ടീമിനായി 100ലധികം മത്സരങ്ങൾ ഹ്യൂസ് കളിച്ചിട്ടുണ്ട്. 2010ൽ യൂറോപ്പ ലീഗ് ഫൈനൽ കളിച്ച ഫുൾഹാം ടീമിലും ഹ്യൂസ് അംഗമായിരുന്നു. അന്ന് അധികസമയത്ത് അത്ലറ്റിക്കോ മാഡ്രിഡിനോടു പരാജയപ്പെട്ടാണ് ഫുൾഹാം പുറത്തായത്.


അടുത്തിടെ ഫ്രാൻസിൽ നടന്ന യൂറോ കപ്പിലും അയർലൻഡിനായി ഹ്യൂസ് ബൂട്ടണിഞ്ഞിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.