മരുന്നടി: കൂടുതൽ വിവരങ്ങൾ ഐഒസി പുറത്തുവിടുന്നു
മരുന്നടി: കൂടുതൽ വിവരങ്ങൾ ഐഒസി പുറത്തുവിടുന്നു
Monday, July 25, 2016 11:09 AM IST
ലോസാൻ: 2008 ലെ ബെയ്ജിംഗ് ഒളിമ്പിക്സിലും 2012 ലെ ലണ്ടൻ ഒളിമ്പിക്സിലും ഉത്തേജക മരുന്നുപയോഗിച്ച കൂടുതൽ കായികതാരങ്ങളുടെ വിവരങ്ങൾ അന്താരാഷ്്ട്ര ഒളിമ്പിക് കമ്മിറ്റി പുറത്തുവിടുന്നു.

ഈ രണ്ട് ഒളിമ്പിക്സുകളിലെ ഡോപ്പ് ടെസ്റ്റുകളിൽ പിടിക്കപ്പെടാതിരുന്ന 45 പേർ കൂടി മരുന്നടിച്ചിരുന്നതായി അടുത്തു നടത്തിയ പുനഃപരിശോധനയിൽ തെളിയുകയായിരുന്നു.

പുനഃപരിശോധനാ പദ്ധതി ആരംഭിച്ച ശേഷം പിടിക്കപ്പെടുന്ന കായികതാരങ്ങളുടെ എണ്ണം ഇതോടെ 98 ആയി. മെഡൽ നേടിയവരെ മാത്രം തെരഞ്ഞെു പിടിച്ച് പരിശോധന നടത്തുന്ന രീതിയാണ് പിന്തുടർന്നു വരുന്നത്.


ബെയ്ജിംഗിൽ മരുന്നടിച്ചതായി ഇപ്പോൾ തെളിയുന്നവരിൽ 23 പേരും മെഡൽ ജേതാക്കളാണ്. ആകെ 30 പോസിറ്റീവ് ഫലങ്ങൾ. ഇത് നാലു കായിക ഇനങ്ങളിലായി എട്ടു രാജ്യങ്ങളിൽനിന്നുള്ളവരാണ്. ആകെ 1200 സാമ്പിളുകൾ പരിശോധനയ്ക്കു വിധേയമാക്കി യിരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.