മുംബൈക്കു കിരീടം
മുംബൈക്കു കിരീടം
Sunday, July 24, 2016 11:38 AM IST
പനാജി: പ്രീമിയർ ഫുട്സാൽ ലീഗിന്റെ ആദ്യ ചാമ്പ്യന്മാർ മുംബൈ ഫൈവ്സ്. ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ കൊച്ചിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ 3–2ന് കീഴടക്കിയാണ് റയാൻ ഗിഗ്സിന്റെ മുംബൈ ആദ്യ ലീഗ് കിരീടം ഉയർത്തിയത്. ആദ്യം മോറസിലൂടെ ഒരു ഗോളടിച്ചു കൊച്ചി മുന്നിലെത്തിയിരുന്നു.

ഈ ലീഡിൽ അവസാന മിനിറ്റുവരെ കൊച്ചി പിടിച്ചുനിന്നു. എന്നാൽ, മുഴുവൻ സമയം തീരാൻ സെക്കൻഡുകൾ ബാക്കിയിരിക്കേ മുംബൈയുടെ ആൻഗെലോട്ടിന്റെ ഗോൾ മത്സരം സമനിലയിലേക്ക് നയിച്ചു.


ഷൂട്ടൗട്ടിൽ ഇരു ടീമുകൾക്കും ആറ് കിക്ക് വീതമായിരുന്നു. നിർണായമായ കിക്ക് മുംബൈ ഗോൾകീപ്പർ അമാഡോ വലയിലാക്കിയപ്പോൾ കൊച്ചി ഗോൾകീപ്പർ കസാലോണിനു പിഴച്ചു. റയാൻ ഗിഗ്സ്, മിഷേൽ സാൽഗാഡോ, ഫോഗില എന്നിവർ പെനാൽറ്റി നഷ്‌ടമാക്കുകയും ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.