ജാവലിനിൽ നീരജ് ചോപ്രയ്ക്ക് ലോകറിക്കാർഡ്
ജാവലിനിൽ നീരജ് ചോപ്രയ്ക്ക് ലോകറിക്കാർഡ്
Saturday, July 23, 2016 12:13 PM IST
ബിഡ്ഗോസ്(പോളണ്ട്): ലോക ജൂണിയർ അത്ലറ്റിക് മീറ്റ് ജാവലിൻ ത്രോയിൽ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് ലോകറിക്കാർഡ്. ഹരിയാനയിൽനിന്നുള്ള അദ്ഭുതതാരം 82.48 മീറ്റർ ദൂരത്തേക്ക് ജാവലിൻ പായിച്ചാണ് ലോകറിക്കാർഡ് സ്വന്തമാക്കിയത്. ഇത് പുതിയ ഏഷ്യൻ ജൂണിയർ റിക്കാർഡ് കൂടിയാണ്. സീനിയർ ലെവലിൽ ഇന്ത്യയുടെ ദേശീയ റിക്കാർഡ് താരം രജീന്ദർ സിംഗിന്റെ ദൂരത്തിനൊപ്പമെത്താനും ഈ പ്രകടനത്തോടെ നീരജിനായി. രണ്ടാമത്തെ റൗണ്ടിലാണ് നീരജ് ലോകറിക്കാർഡ് പ്രകടനം നടത്തിയത്. ലോകജൂണിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ആദ്യമായാണ് ഒരു ഇന്ത്യൻ താരം സ്വർണം നേടുന്നത്. ഈ നേട്ടം ടോക്കിയോ ഒളിമ്പിക്സിലേക്ക് നീരജിനു പ്രചോദനമാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.