കാൾസന്റെ കിരീടത്തിൽ ഒരു പൊൻതൂവൽകൂടി
കാൾസന്റെ കിരീടത്തിൽ ഒരു പൊൻതൂവൽകൂടി
Saturday, July 23, 2016 12:13 PM IST
<ആ>ടി.കെ. ജോസഫ് പ്രവിത്താനം

സ്പെയിനിലെ ബിൽബാവോയിൽ നടക്കുന്ന ഒമ്പതാമത് ബിൽബാവോ മാസ്റ്റേഴ്സ് ചെസിൽ ലോകചാമ്പ്യൻ മാഗ്നസ് കാൾസനു കിരീടം. ആറു പേർ പങ്കെടുക്കുന്ന ചാമ്പ്യൻഷിപ്പിൽ എല്ലാവരും പരസ്പരം രണ്ടു ഗെയിം വീതം കളിച്ച ശേഷമാണ് വിജയിയെ പ്രഖ്യാപിച്ചത്. ഒരു മത്സരം ബാക്കിനിൽക്കേയാണ് കാൾസൻ ചാമ്പ്യൻപട്ടം ഉറപ്പാക്കിയത്. ജയത്തിന് മൂന്നു പോയിന്റും സമനിലയ്ക്ക് ഒരു പോയിന്റുമാണ് മത്സരത്തിലുള്ളത്. 10 റൗണ്ട് മത്സരത്തിൽ ഒമ്പതും പൂർത്തിയായപ്പോൾ കാൾസന് 16 പോയിന്റും രണ്ടാം സ്‌ഥാനത്തുള്ള ഹിക്കാരു നക്കാമുറയ്ക്ക് 11 പോയിന്റുമുണ്ട്.


ബിൽബാവോ മാസ്റ്റേഴ്സ് ചെസിനോടനുബന്ധിച്ച് ഒരു ഓപ്പൺ ചെസ് ടൂർണമെന്റും നടക്കുന്നുണ്ട്. അതിൽ മലയാളി താരങ്ങളായ സംസ്‌ഥാന ചാമ്പ്യൻ കെ. അർജുനും യോഹൻ ജോജോയും പങ്കെടുക്കുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.